വീഡിയോ ദൃശ്യം 
Sports

പറന്നുപൊങ്ങി ബൗണ്ടറി തടയാന്‍ ശ്രമിച്ച സ്റ്റീവ് സ്മിത്ത്; പാഴ്ശ്രമം, പരിക്ക് (വിഡിയോ) 

സീരീസിലെ വരുന്ന അഞ്ച് മത്സരങ്ങളില്‍ താരത്തിന് കളിക്കാനും കഴിയില്ല

Author : സമകാലിക മലയാളം ഡെസ്ക്

റന്നുപൊങ്ങി ബൗണ്ടറി തടയാന്‍ ശ്രമിച്ചതിന് പിന്നാലെ പരിക്കേറ്റ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ബൗണ്ടറി തടയാന്‍ ശ്രമിക്കവെയാണ് താരത്തിന് പരിക്കേറ്റത്. ശ്രമം വിഫലമായെന്ന് മാത്രമല്ല സീരീസിലെ വരുന്ന അഞ്ച് മത്സരങ്ങളില്‍ താരത്തിന് കളിക്കാനും കഴിയില്ല. 

ശ്രീലങ്കന്‍ ഇന്നിങ്‌സിലെ 20-ാം ഓവറിലെ നാലാം ബോളിലായിരുന്നു സംഭവം. പറന്നുപൊങ്ങിയ താരം സിക്‌സിനായി പറന്ന ബോള്‍ ബൗണ്ടറിലൈനിന് അകത്തേക്ക് തട്ടിയിട്ടു. എന്നാല്‍ താരത്തിന്റെ ഈ ശ്രമം വിഫലമായെന്നാണ് റീപ്ലെയില്‍ തെളിഞ്ഞത്. ബോള്‍ അകത്തേക്കെറിയുന്നതിന് മുമ്പ് സ്മിത്തിന്റെ കാല്‍ ബൗണ്ടറിലൈനില്‍ തൊട്ടിരുന്നു. 

അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ് വേണമെന്ന നിലയിലായിരുന്നു ശ്രീലങ്ക. മാര്‍ക്കസ് സ്‌റ്റോയിനിസ് എറിഞ്ഞ ഓവറില്‍ 18 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി അത്ര തന്നെ റൺസ് നേടി. സൂപ്പർ ഓവറിൽ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അഞ്ച് റൺസ് നേടാനേ സാധിച്ചുള്ളൂ. 3 പന്തുകളിൽ ഓസ്ട്രേലിയ വിജയലക്ഷ്യം മറികടന്നു. ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ ടി-20 യിൽ ഓസ്ട്രേലിയ 2-0നു മുന്നിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT