Suryakumar Yadav Silences Critics as Sanju Samson, Ishan Kishan Struggle in 1st T20I vs New Zealand @ViratKoisaAxom
Sports

സഞ്ജുവും ഇഷാനും പരാജയപ്പെട്ടു; റോൾ ഗംഭീരമാക്കി സൂര്യകുമാർ യാദവ്

ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് 7 പന്തിൽ നിന്ന് 10 റൺസ് മാത്രമാണ് നേടാനായത്. മികച്ച ഫോമിൽ നിൽക്കുന്ന സമയത് തന്നെ സഞ്ജുവിൽ നിന്ന് ഇത്തരമൊരു പ്രകടനം ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

നാഗ്പുർ: ന്യൂസിലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിൽ താളം കണ്ടെത്താനാകാതെ സഞ്ജു സാംസണും ഇഷാൻ കിഷനും വലഞ്ഞപ്പോൾ നിരന്തര വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകി ക്യാപ്റ്റൻ സൂര്യ കുമാർ യാദവ്. മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് 7 പന്തിൽ നിന്ന് 10 റൺസ് മാത്രമാണ് നേടാനായത്. മികച്ച ഫോമിൽ നിൽക്കുന്ന സമയത് തന്നെ സഞ്ജുവിൽ നിന്ന് ഇത്തരമൊരു പ്രകടനം ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.

ബാറ്റിങ്ങിൽ പരാജയപ്പെട്ടെങ്കിലും വിക്കറ്റിന് പിറകിൽ സഞ്ജുവിന് തിളങ്ങാൻ കഴിഞ്ഞു. അർഷദീപ് സിങിന്റെ ബൗളിൽ ന്യൂസിലൻഡ് താരം ഡേവിഡ് കോൺവേയെ മികച്ച ക്യാച്ചിലൂടെയാണ് സഞ്ജു പുറത്താക്കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേത്തിയ ഇഷാൻ കിഷനും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. 5 പന്തിൽ നിന്നും 8 റൺ മാത്രമായിരുന്നു ഇഷാന്റെ സംഭാവന.

അതേസമയം, കുറച്ചധികം നാളുകളായി ഫോം കണ്ടെത്താൻ പാടുപെട്ടിരുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആരാധകരെ ഞെട്ടിച്ചു. ടോപ് ഓർഡർ ബാറ്റര്‍മാരുടെ വിക്കറ്റ് നഷ്ടമായപ്പോൾ ക്രീസിലെത്തിയ താരം ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. 22 പന്തിൽ 32 റൺസ് ആണ് സൂര്യകുമാർ യാദവ് നേടിയത്. മാത്രവുമല്ല തകർത്തടിച്ചു കൊണ്ടിരുന്ന അഭിഷേക് ശർമയ്ക്ക് അവസരം നൽകി കളി മുന്നോട്ട് കൊണ്ട് പോകാനും ക്യാപ്റ്റന് സാധിച്ചു.

ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ തനിക്ക് വലിയ ആത്മവിശ്വാസം തോന്നിയതായും സമ്മർദ്ദഘട്ടങ്ങളിൽ ബാറ്റ് ചെയ്യാൻ തനിക്കിഷ്ടമാണെന്നും മത്സര ശേഷം സൂര്യകുമാർ യാദവ് പറഞ്ഞു. "എന്റെ ബാറ്റിങ് ശൈലിയിൽ വിശ്വസിക്കാനാണ് ആഗ്രഹം, എന്റെ വ്യക്തിത്വം മാറ്റാൻ ഞാൻ തയ്യാറല്ല'' -അദ്ദേഹം പറഞ്ഞു.

Sports news: Suryakumar Yadav Silences Critics as Sanju Samson, Ishan Kishan Struggle in 1st T20I vs New Zealand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദൈവത്തെ കൊള്ളയടിച്ചില്ലേ ?; എന്‍ വാസുവിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി

ഭോജ്ശാലയില്‍ ബസന്ത് പഞ്ചമി ആരാധനയ്ക്ക് തടസ്സമില്ല; മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും സുപ്രീംകോടതി അനുമതി

'കരിയറില്‍ ഒരു ഡയലോഗ് പറഞ്ഞിട്ടില്ല, പകരം പറയുന്നത് വണ്‍, ടു, ത്രീ, ഫോര്‍'; മാളവിക പറഞ്ഞ നടി കാജല്‍ അഗര്‍വാളെന്ന് സോഷ്യല്‍ മീഡിയ

വിമാന അപകടത്തില്‍ മരിച്ച യുവതിക്കെതിരെ വിവാദ പോസ്റ്റ്; സസ്പെന്‍ഷനിലിരിക്കെ ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു

ഒന്നര മണിക്കൂര്‍ കാത്തു നിര്‍ത്തി, ഷാഹിദും നായികയും വരാന്‍ വൈകി; ട്രെയ്‌ലര്‍ ലോഞ്ചില്‍ നിന്നും ഇറങ്ങിപ്പോയി നാന പടേക്കര്‍, വിഡിയോ

SCROLL FOR NEXT