സൂര്യകുമാര്‍ യാദവ്‌/ ഫയല്‍ ചിത്രം 
Sports

ലങ്കൻ പര്യടനത്തിൽ കണ്ണ് വെക്കേണ്ടത് സൂര്യകുമാർ യാദവിൽ, സഞ്ജുവിന് മുൻപിലും വലിയ അവസരമെന്ന് എംഎസ്കെ പ്രസാദ്

ഇഷാൻ കിഷനും സഞ്ജുവിനും മുൻപിൽ വലിയ അവസരമാണ് തെളിഞ്ഞുവന്നിരിക്കുന്നത് എന്നും എംഎസ്കെ പ്രസാദ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ ശ്രദ്ധ കൊടുക്കേണ്ടത് സൂര്യകുമാർ യാദവിലെന്ന് ഇന്ത്യൻ മുൻ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ്. ഇഷാൻ കിഷനും സഞ്ജുവിനും മുൻപിൽ വലിയ അവസരമാണ് തെളിഞ്ഞുവന്നിരിക്കുന്നത് എന്നും എംഎസ്കെ പ്രസാദ് പറഞ്ഞു. 

ആവേശ് ഖാന്റെ പ്രകടനം കാണാനും എനിക്ക് ആകാംക്ഷയുണ്ട്. ഐപിഎല്ലിൽ വലിയ മികവാണ് ആവേശ് ഖാൻ പുറത്തെടുത്തത്. ഇന്ത്യയുടെ യുകെ പര്യടനത്തിൽ സ്റ്റാൻഡ് ബൈ താരമാണ് ആവേശ് ഖാൻ. എന്നാൽ രണ്ട് പര്യടനത്തിലും അവന്റെ കളി കാണാൻ സാധിക്കില്ല എന്നത് നിർഭാ​ഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിവിൽ പഴയ കളിക്കാരും പുതിയ കളിക്കാരും തമ്മിൽ വ്യത്യാസമില്ല. എന്നാൽ ഇപ്പോഴത്തെ കളിക്കാരുടെ ആത്മവിശ്വാസം അഞ്ച് മടങ്ങ് കൂടിയിട്ടുണ്ട്. അതിന് വളരെ ലളിതമായ ഉദാഹരണവും നമ്മുടെ മുൻപിലുണ്ട്. ടി20യിൽ ആദ്യമായി കളിക്കാൻ അവസരം ലഭിച്ചപ്പോൾ ആദ്യ പന്ത് തന്നെ സൂര്യ സിക്സ് പറത്തി. അരങ്ങേറ്റത്തിൽ ഇഷാൻ കിഷൻ കത്തി കയറിയത് നോക്കൂ, എംഎസ്കെ പ്രസാദ് പറഞ്ഞു. 

ശ്രീലങ്കയിൽ ചെന്ന് ഇന്ത്യയുടെ ബി ടീം ലങ്കൻ ടീമിനെ തോൽപ്പിച്ചാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്നും ഇന്ത്യൻ ടീമിന്റെ മുൻ ചീഫ് സെലക്ടർ വ്യക്തമാക്കി. ജൂലൈയിലാണ് ഇന്ത്യൻ ടീം ലങ്കൻ പര്യടനത്തിനായി പോകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം