സൂര്യകുമാര്‍ യാദവ്‌/ ഫയല്‍ ചിത്രം 
Sports

ധോനിയെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിന്റെ ഐപിഎല്‍ 11, നെറ്റിചുളിച്ച് ആരാധകര്‍ 

സൂര്യകുമാര്‍ യാദവിന്റെ എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവന്‍ ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: സൂര്യകുമാര്‍ യാദവിന്റെ എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവന്‍ ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ധോനിയെ തഴഞ്ഞതാണ് കാരണം. 

ക്രിക്ബസില്‍ ഹര്‍ഷ ഭോഗ്ലേയുമായുള്ള ചര്‍ച്ചയിലാണ് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ് എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്തത്. രണ്ട് നിബന്ധനകള്‍ മുന്‍പില്‍ വെച്ചാണ് സൂര്യകുമാര്‍ ഇവിടെ ഇലവനെ തെരഞ്ഞെടുക്കാന്‍ തയ്യാറായത്. ഒന്ന് തന്നെ ഇലവനില്‍ ഉള്‍പ്പെടുത്തണം. രണ്ടാമത്തേത് നാല് മുംബൈ ഇന്ത്യന്‍സ് താരങ്ങളെ ഉള്‍പ്പെടുത്തണം. 

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം രാജസ്ഥാന്റെ ജോസ് ബട്ട്‌ലറിനെ സൂര്യകുമാര്‍ തെരഞ്ഞെടുക്കുന്നു. ബട്ട്‌ലറാണ് വിക്കറ്റ് കീപ്പറും. ആര്‍സിബി നായകന്‍ വിരാട് കോഹ് ലിയാണ് മൂന്നാമത്. നാലാമത് സൂര്യകുമാറും. അഞ്ചാമത് ഡിവില്ലിയേഴ്‌സ്. 

മൂന്ന് ഓള്‍റൗണ്ടര്‍മാരാണ് ഇലവനിലുള്ളത്. ഹര്‍ദിക് പാണ്ഡ്യ, റസല്‍, രവീന്ദ്ര ജഡേജ. റാഷിദ് ഖാന്‍ സ്പിന്നറാവുന്നു. മുഹമ്മദ് ഷമിയും, ബൂമ്രയുമാണ് ഓള്‍റൗണ്ടര്‍മാര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT