Mohammed Azharuddeen, Syed Mushtaq Ali Trophy x
Sports

മുഹമ്മദ് അസ്ഹറുദ്ദീന്‍ 'ടമാര്‍ പടാര്‍', 37 പന്തില്‍ 93*; വീണ്ടും 'തകർപ്പൻ കേരളം'!

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിനെതിരെ 9 വിക്കറ്റ് ജയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും ജയവുമായി കേരളം. അസമിനെതിരായ പോരാട്ടത്തില്‍ കേരളം അതിവേഗ വിജയം സ്വന്തമാക്കി. 9 വിക്കറ്റിനാണ് കേരളം വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത അസം നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് അടിച്ചപ്പോള്‍ കേരളത്തിന്റെ മറുപടി വെറും 12.3 ഓവറില്‍ വന്നു. ഒറ്റ വിക്കറ്റ് നഷ്ടത്തില്‍ കേരളം 166 റണ്‍സ് വാരി.

മാരക ബാറ്റിങുമായി കളം വാണ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ സംഹാര താണ്ഡവമാണ് കേരളത്തിന്റെ അതിവേഗ വിജയത്തിന്റെ കാതല്‍. താരം വെറും 37 പന്തില്‍ 9 സിക്‌സും 6 ഫോറും സഹിതം വാരിയത് 93 റണ്‍സ്. സിക്‌സര്‍ പറത്തി അസ്ഹറുദ്ദീന്‍ തന്നെയാണ് കേരളത്തിന്റെ വിജയം പൂര്‍ത്തിയാക്കിയത്.

മിന്നും ബാറ്റിങ് തുടരുന്ന ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീന്‍- രോഹന്‍ കുന്നുമ്മല്‍ സഖ്യം ഇത്തവണയും കളം വാണു. ഇരുവരും ഒന്നാം വിക്കറ്റില്‍ വെറും 8.1 ഓവറില്‍ 123 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രോഹന്റെ വിക്കറ്റ് മാത്രമാണ് കേരളത്തിനു നഷ്ടമായത്. താരം 27 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം 53 റണ്‍സെടുത്തു.

മൂന്നാമനായി സഞ്ജു സാംസണ്‍ ക്രീസിലെത്തി കൂടുതല്‍ നഷ്ടങ്ങളില്ലാതെ അസ്ഹറുദ്ദീനൊപ്പം ചേര്‍ന്നു കേരളത്തെ അനായാസം വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു. സഞ്ജു 13 പന്തില്‍ 14 റണ്‍സുമായി ക്രീസില്‍ തുടര്‍ന്നു.

നേരത്തെ 3 വിക്കറ്റുകള്‍ വീഴ്ത്തിയ വൈശാഖ് ചന്ദ്രന്‍ കേരളത്തിനായി ബൗളിങില്‍ തിളങ്ങി. കാര്‍ത്തിക് ബി നായര്‍, അബ്ദുല്‍ ബാസിത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അസമിനായി ക്യാപ്റ്റന്‍ ദേനിഷ് ദാസാണ് തിളങ്ങിയത്. താരം പുറത്താകാതെ 49 റണ്‍സെടുത്തു. രോഹിത് സെന്‍ 29 റണ്‍സും അകാശ് സെന്‍ ഗുപ്ത, അയുഷ് അഗര്‍വാള്‍ എന്നിവര്‍ 21 വീതം റണ്‍സും ടീമിനായി ബോര്‍ഡില്‍ ചേര്‍ത്തു.

Kerala secures a dominant victory in the Syed Mushtaq Ali Trophy, clinching a rapid win in their clash against Assam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി എ ഗ്രൂപ്പെങ്കില്‍ എട്ടാമത്തെ അത്ഭുതം; രണ്ട് ക്ലൂ തരുന്നു, പനമ്പിള്ളി നഗറിലെ നേതാവ് കാലുപിടിച്ച് അപേക്ഷിച്ചു, വണ്ടിനമ്പര്‍ 2020; ഉണ്ണിത്താന്‍ റീലോഡഡ്

വിവാഹ വേദിയില്‍ അപമാനം; പൊട്ടിത്തെറിച്ച് ദേവയാനി, വധുവരന്മാരെ കാണാതെ വേദി വിട്ട് താരം, വിഡിയോ

ഉമ്മന്‍ചാണ്ടിയുടെ കാലം മറന്നിട്ടില്ല; സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ?; ചെന്നിത്തലയോട് ചോദ്യങ്ങളുമായി ഉണ്ണിത്താന്റെ മകന്‍

ക്രിസ്മസ് വൈൻ തയ്യാറാക്കാൻ വൈകിയോ? ക്ലാസിക് മുതൽ ഇൻസ്റ്റന്റ് വരെ, എപ്പോൾ തുടങ്ങണം, എങ്ങനെ തയ്യാറാക്കാം?

പള്ളി തിരുനാൾ ഗാനമേളയ്ക്കിടെ 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' പാടുന്നത് തടയാൻ ശ്രമിച്ചയാളെ ഇറക്കിവിട്ടു; അഞ്ച് അയ്യപ്പഭക്തിഗാനങ്ങൾ പാടാൻ നിർദ്ദേശിച്ച് വികാരി