നേപ്പാള്‍ ക്യാപ്റ്റന്‍ രോഹിത് പൗഡല്‍, നെതര്‍ലന്‍ഡ്സ് താരം ലോഗന്‍ വാന്‍ ബീക് ട്വിറ്റര്‍
Sports

'നേപ്പാളും നെതര്‍ലന്‍ഡ്‌സും വമ്പന്‍മാരെ ഞെട്ടിക്കും'- ഗില്‍ക്രിസ്റ്റിന്റെ മുന്നറിയിപ്പ്

ഗ്രൂപ്പ് ഡിയില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേസ് ടീമുകള്‍ക്കൊപ്പം നേപ്പാളും നെതര്‍ലന്‍ഡ്സും

സമകാലിക മലയാളം ഡെസ്ക്

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ വലിയ ടീമുകള്‍ക്ക് തലവേദന ഉണ്ടാക്കാന്‍ പോകുന്ന രണ്ട് ടീമുകളെ പ്രവചിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരവും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ആദം ഗില്‍ക്രിസ്റ്റ്. നേപ്പാളും നെതര്‍ലന്‍ഡ്‌സും കറുത്ത കുതിരകളായി മാറിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ഇരു സംഘവും ഈ ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തുമെന്നും ഗില്‍ക്രിസ്റ്റ് പറയുന്നു.

ഗ്രൂപ്പ് ഡിയില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പമാണ് നേപ്പാളും നെതര്‍ലന്‍ഡ്‌സും. ഓറഞ്ച് സംഘം ഐസിസി ഇവന്റുകളിലെ ശ്രദ്ധേയ സാന്നിധ്യമാണെന്നു ഗില്‍ക്രിസ്റ്റ് ഓര്‍മിപ്പിക്കുന്നു.

'നേപ്പാള്‍ എതിരാളികളെ ഞെട്ടിക്കാന്‍ കെല്‍പ്പുള്ള സംഘമാണെന്നു ഞാന്‍ കരുതുന്നു. നിരവധി യുവ താരങ്ങള്‍ അവര്‍ക്കുണ്ട്. പലരും വലിയ ലീഗുകളില്‍ കുറച്ചു കാലമായി കളിക്കുന്നവരാണ്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'വലിയ ടൂര്‍ണമെന്റുകളില്‍ തിളങ്ങാന്‍ കല്‍പ്പുള്ളവരാണ് നെതര്‍ലന്‍ഡ്‌സ്. നൈസര്‍ഗികമായി പോരാടാന്‍ കരുത്തുള്ളവര്‍. കഴിഞ്ഞ ലോകകപ്പില്‍ അവര്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയിരുന്നു. ഇത്തവണയും ഇരു ടീമുകളും ഒരു ഗ്രൂപ്പില്‍ തന്നെയാണ്- ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.'

ദിവസങ്ങള്‍ക്ക് മുന്‍പ് യുഎസ്എ ബംഗ്ലാദേശിനെ അട്ടിമറിച്ച് ടി20 പരമ്പര നേടിയത് ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി. അത്തരം വിജയങ്ങളും ക്രിക്കറ്റ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതും പോസിറ്റിവാണെന്നും ഗില്‍ക്രിസ്റ്റ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംസ്ഥാന സെക്രട്ടറി കളിയാക്കി ചിരിച്ചു', പാര്‍ട്ടിയില്‍ കടുത്ത അവഗണന; അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍

മട്ടന്‍ കഴിച്ചതിനു പിന്നാലെ ഈ അബദ്ധം ഒഴിവാക്കാം; ആരോഗ്യത്തിന് 'പണി'യാകും

വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കാൻ വെയില്‍ എപ്പോൾ കൊള്ളണം?

യുഎഇയ്ക്കു നേരെ ഇറാന്‍ തൊടുത്തത് 194 മിസൈലുകളും 812 ഡ്രോണുകളും, ലക്ഷ്യം കണ്ടത് ഒന്നു മാത്രം

'അന്ന് കേരളത്തിൽ സദ്ദാം ജിക്കു വേണ്ടി ഹർത്താൽ നടത്തി; ഇപ്പോൾ ഇറാനെ സപ്പോർട്ട് ചെയ്യുന്നവർ അതൊക്കെ മറന്നിട്ടുണ്ടാകും'

SCROLL FOR NEXT