ഇന്ത്യന്‍ ടീം ന്യൂയോര്‍ക്കില്‍ പരിശീലനത്തില്‍ വീ‍ഡിയോ സ്ക്രീന്‍ ഷോട്ട്
Sports

ആക്രമണ ഭീഷണി; ഇന്ത്യ- പാക് ലോകകപ്പ് പോരിന് അധിക സുരക്ഷ

ന്യൂയോർക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: ടി20 ലോകകപ്പ് വേദിയായ ന്യൂയോർക്കിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു. ഇന്ത്യയുടെ ​ഗ്രൂപ്പ് മത്സരങ്ങൾ അരങ്ങേറുന്നത് ന്യൂയോർക്കിലാണ്. ന്യൂയോർക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം. ഈ മത്സരത്തിനു സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് സുരക്ഷ ശക്തമാക്കിയത്.

സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. കൂടുതൽ സേനയെ വിന്യസിക്കാനും നിരീക്ഷണം ശക്തമാക്കാനും പൊലീസിനു നിർദ്ദേശം നൽകിയതായി ​ന്യൂയോർക്ക് ​ഗവർണർ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരെങ്കിലും ഒറ്റയ്ക്കെത്തി ആക്രമണം നടത്തിയേക്കുമെന്നു പൊലീസ് ആശങ്കപ്പെടുന്നു. സാധാരണയേക്കാൾ നൂറിലധികം സുരക്ഷാ സേനാം​ഗങ്ങൾ സ്റ്റേഡിയത്തിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. ഇത്തരം ഭീഷണികൾ എപ്പോഴും ഉയരും. അത്ര ​​ഗൗരവമുള്ള വിഷയമാണിത്. ഇന്ത്യ- പാക് മത്സരം നടക്കുന്ന ജൂൺ ഒൻപതിന് സ്റ്റേഡിയത്തിൽ പൂർണ സുരക്ഷയുണ്ടാകുമെന്നു അധികൃതർ വ്യക്തമാക്കി.

ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. അയർലൻഡാണ് എതിരാളികൾ. ജൂൺ ഒൻപതിനാണ് ഇന്ത്യ- പാക് പോരാട്ടം. നിലവിൽ ന്യൂയോർക്കിലുള്ള ഇന്ത്യൻ ടീം പരിശീലനത്തിലാണ്. നാളെ ഇന്ത്യ- ബം​ഗ്ലാദേശ് സന്നാഹ മത്സരം അരങ്ങേറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി