വീഡിയോ ദൃശ്യം 
Sports

ഷൂസിനുള്ളിൽ ബിയർ ഒഴിച്ച് ഒറ്റ വലിയ്ക്ക് കുടിച്ച് മാത്യു വെയ്ഡും സ്റ്റോയ്നിസും; ഓസീസ് ടീമിന്റെ വിജയാഘോഷം (വീഡിയോ)

ഷൂസിനുള്ളിൽ ബിയർ ഒഴിച്ച് ഒറ്റ വലിയ്ക്ക് കുടിച്ച് മാത്യു വെയ്ഡും സ്റ്റോയ്നിസും; ഓസീസ് ടീമിന്റെ വിജയാഘോഷം (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: കന്നി ടി20 ലോകകപ്പ് നേട്ടം ഓസ്ട്രേലിയൻ താരങ്ങൾ ശരിക്കും ആഘോഷിച്ചു. ന്യൂസിലൻഡിനെ വീഴ്ത്തിയാണ് ഓസീസ് നടാടെ ടി20 ലോക കിരീടത്തിൽ മുത്തമിട്ടത്. കിരീടം നേടിയ ശേഷം ഓസീസ് താരങ്ങളുടെ ഡ്രസിങ് റൂം ആഘോഷത്തിന്റെ ചിത്രങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ബിയർ കുടിച്ചാണ് താരങ്ങൾ വിജയം ആഘോഷിച്ചത്. 

അതിനിടെ വ്യത്യസ്തമായ രീതിയിലുള്ള ബിയർ കുടി ആഘോഷവും വൈറലായി. മാത്യു വെയ്ഡ്, മാർക്കസ് സ്റ്റോയ്നിസ് എന്നിവർ നടത്തിയ ആഘോഷ പ്രകടനമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഡ്രസിങ് റൂമിലെ ആഘോഷത്തിനിടെയാണു സംഭവം. 

പാകിസ്ഥാനെതിരായ സെമി ഫൈനൽ മത്സരത്തിൽ ഓസീസിനെ വിജയത്തിലെത്തിച്ച മാത്യു വെയ്ഡ്, വലതു കാലിലെ ഷൂ വലിച്ചൂരിയതിനു ശേഷം ഷൂസിനുള്ളിൽ ബീയർ ഒഴിച്ചു കുടിക്കുന്നതു വീഡിയോയിൽ വ്യക്തമായി കാണാം. പിന്നാലെ വെയ്ഡിൽ നിന്ന് ഷൂ വാങ്ങി തന്റെ പക്കൽ ഉണ്ടായിരുന്ന ബീയർ ഷൂസിനുള്ളിൽ തന്നെ ഒഴിച്ചതിനു ശേഷം മാർക്കസ് സ്റ്റോയ്നിസ് കുടിക്കുന്നതും വീഡിയോയിലുണ്ട്. നിറഞ്ഞ പിന്തുണയുമായി ഓസീസ് ടീമിലെ സഹതാരങ്ങളും ഇരുവർക്കും ചുറ്റുമുണ്ട്. 

ഷൂസിനുള്ളിലെ ബീയർ അത്ര രുചികരമല്ലെന്നു സ്റ്റോയ്നിസിന്റെ മുഖഭാവത്തു നിന്നു തന്നെ വ്യക്തമാണ്. ‘ഇതിന്റെ രുചി വളരെ മോശമാണ്’ എന്ന് ആരോ പറയുന്നതും വീഡിയോയിലുണ്ട്. 

2016 ജർമൻ ഗ്രാൻഡ് പ്രീക്കു ശേഷം ഓസ്ട്രേലിയൻ ഡ്രൈവർ സാനിയേൽ റിക്കിയാർഡോ ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ആരാധകർക്കായി വ്യത്യസ്തമായ ഒരു ആഘോഷമുറ കാട്ടിത്തന്നു. വിജയികൾക്കു സമ്മാനമായി നൽകുന്ന ഷാംപെയിൻ സ്വന്തം ഷൂസിനുള്ളിൽ ഒഴിച്ചു കുടിച്ചാണ് റിക്കിയാർഡോ അന്നു ജയം ആഘോഷിച്ചത്. അതിന് ശേഷമാണ് ഈ ആഘോഷം പലരും ഏറ്റെടുത്തത്. 

അയൽക്കാരായ കിവീസിനെ എട്ട് വിക്കറ്റിനു തകർത്ത് ആധികാരികമായാണ് ഓസീസിന്റെ കിരീട ധാരണം. അതിനാൽ തന്നെ ആഘോഷം എത്രമാത്രം കനക്കുമെന്ന് ഊഹിക്കാമല്ലോ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ