റിങ്കു സിങ് രോഹിത് ശര്‍മയ്ക്കൊപ്പം പിടിഐ
Sports

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഇന്ത്യയുടെ ലോകകപ്പ് ടീമിനെ വിലയിരുത്തി മുന്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ടോം മൂഡി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന റിങ്കു സിങിനെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. താരം 15 അംഗ സംഘത്തില്‍ ഇല്ല. എന്നാല്‍ റിസര്‍വ് താരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടറും പരിശീലകനുമായ ടോം മൂഡി രംഗത്തെത്തി.

റിങ്കുവിനെ പരിഗണിക്കാത്തതിനെ പലരും നെറ്റി ചുളിച്ചു വിമര്‍ശിച്ചപ്പോള്‍ ടോം മൂഡി മറ്റൊരു അഭിപ്രായമാണ് പങ്കിടുന്നത്. ടീമിന്റെ സന്തുലിതാവസ്ഥയാണ് സെലക്ടര്‍മാര്‍ പരിഗണിച്ചതെന്നു മൂഡി വ്യക്തമാക്കി.

'റിങ്കു സിങ് ഐപിഎല്ലില്‍ എത്ര റണ്‍സ് എടുക്കുന്നു എന്നതൊന്നും ഇനി പ്രധാനമല്ല. അദ്ദേഹത്തെ ഒഴിവാക്കിയത് ടീമിന്റെ സന്തുലിതാവസ്ഥ പാലിക്കാനാണ്. അജിത് അഗാര്‍ക്കര്‍ ടീം സെലക്ഷന്‍ സംബന്ധിച്ചു വിശദീകരിക്കുമ്പോള്‍ തന്നെ അക്കാര്യം വ്യക്തമായിരുന്നു. അക്ഷര്‍ പട്ടേലിനെ സ്പിന്‍ ഓള്‍ റൗണ്ടറായി ഉള്‍പ്പെടുത്തിയാണ് ടീം സന്തുലിതത്വം നിലനിര്‍ത്തുന്നത്. അക്ഷര്‍ വരുമ്പോള്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള ഓപ്ഷന്‍ കിട്ടുന്നു.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ശിവം ദുബെയുടെ ടീമിലെ സാന്നിധ്യവും സമാനമാണ്. മീഡിയം പേസ് ബൗള്‍ ചെയ്യുന്ന ഓള്‍ റൗണ്ടറെ ടീമിനു കിട്ടുന്നു. രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ ടീമില്‍ വേണം. ജയ്‌സ്വാള്‍, രോഹിത്, കോഹ്‌ലി ഇവരെയൊന്നും ഒഴിവാക്കാന്‍ സാധിക്കില്ല. അപ്പോള്‍ സ്വാഭവികമായും മറ്റൊരു താരത്തിനു അവസരം ഉണ്ടാകില്ല.'

'രോഹിത് ശര്‍മയുടെ നേതൃത്വം മികച്ചതാണ്. താരങ്ങളോടു അദ്ദേഹം സത്യസന്ധമായി തന്നെ സംസാരിക്കുന്നു. ടീമില്‍ ഉള്‍പ്പെട്ടവരോടു സംസാരിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. എന്നാല്‍ ഒഴിവാക്കപ്പെട്ട ആളുകളോടും അദ്ദേഹം കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. നിരാശപ്പെട്ടിരിക്കുന്ന താരങ്ങളുടെ സാഹചര്യം നോക്കി സംസാരിക്കുക എന്നത് അത്ര എളുപ്പമല്ല.'

'ടീം സ്പിന്നില്‍ വലിയ വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. ഏഴ് സ്‌പെഷലിസ്റ്റ് ബാറ്റര്‍, ബൗളര്‍മാരില്‍ ആറ് പേരെ കളിപ്പിക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിക്കുന്നു. ഒപ്പം സ്പിന്‍ ഓള്‍ റൗണ്ടറായി അക്ഷര്‍, ജഡേജ, കുല്‍ദീപ് എന്നിവരെ പ്ലെയിങ് ഇലവനില്‍ ഒന്നിച്ചിറക്കാനുള്ള ഓപ്ഷനും ടീമിനുണ്ട്'- മൂഡി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ