ഹോൾഡർ ഷെപ്പേർഡ് സഖ്യം t20 world cup ap
Sports

കൈവിട്ട കളി ഷെപ്പേര്‍ഡും ഹോള്‍ഡറും തിരികെ പിടിച്ചു; പ്രോട്ടീസിന് ലക്ഷ്യം 177 റണ്‍സ്

7ന് 83 എന്ന നിലയില്‍ നിന്ന് വിന്‍ഡീസ് 8ന് 176ല്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തി മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. നിശ്ചിത ഓവറില്‍ അവര്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. പ്രോട്ടീസിനു സെമി ഉറപ്പിക്കാന്‍ വേണ്ടത് 177 റണ്‍സ്.

ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഓവറില്‍ അതിവേഗമാണ് വിന്‍ഡീസ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ പിന്നീട് കഥ മാറി.

കഴിഞ്ഞ കളിയില്‍ സിംബാബ്‌വെയെ വിറപ്പിച്ച ഷിമ്രോണ്‍ ഹെറ്റ്‌മെയറടക്കമുള്ളവരെ ദക്ഷിണാഫ്രിക്ക അതിവേഗം കൂടാരം കയറ്റിയതോടെ വിന്‍ഡീസ് ബാറ്റിങ് നിര ആടിയുലഞ്ഞു. വിക്കറ്റ് നഷ്ടമില്ലാതെ 29 എന്ന നിലയില്‍ നിന്നു അവര്‍ക്ക് 83 റണ്‍സിലെത്തുമ്പോഴേക്കും 7 നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. അവര്‍ 100ല്‍ എത്തുമോ എന്നു പോലും സംശയം വന്നു.

എന്നാല്‍ പിന്നീട് എട്ടാം വിക്കറ്റില്‍ ഒന്നിച്ച റൊമാരിയോ ഷെപ്പേര്‍ഡ്- ജാസന്‍ ഹോള്‍ഡര്‍ സഖ്യം പോരാട്ടം പ്രോട്ടീസ് നിരയിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു 89 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്ത് വിന്‍ഡീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു.

തന്റെ കന്നി ടി20 അര്‍ധ സെഞ്ച്വറിയുമായി ഷെപ്പേര്‍ഡ് പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്‌കോററായി. താരം 37 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 52 റണ്‍സെടുത്തു.

ഹോള്‍ഡര്‍ 31 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 49 റണ്‍സും കണ്ടെത്തി. 11 പന്തില്‍ 5 ഫോറുകള്‍ സഹിതം 21 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങ്, 6 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ് എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍.

ദക്ഷിണാഫ്രിക്കയ്ക്കായി ലുന്‍ഗി എന്‍ഗിഡി ബൗളിങില്‍ മികവ് തുടരുന്നു. താരം 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. കഗിസോ റബാഡ, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

t20 world cup: Jason Holder and Romario Shepherd helped West Indies recover after the Caribbean side struggled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

'ഇഞ്ചി'... കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി; പക്ഷേ, 'കപ്പ'... സൂപ്പറാ!

SCROLL FOR NEXT