Sports

ഒടുവില്‍ കോഹ്‌ലി രണ്ടക്കം കണ്ടു, സൂര്യകുമാര്‍ ക്രീസില്‍; 100 തികയും മുന്‍പ് 4 പേര്‍ മടങ്ങി

അഫ്ഗാനിസ്ഥാനെതിരെ 24 പന്തില്‍ 24 റണ്‍സെടുത്ത് കോഹ്‌ലി, റാഷിദ് ഖാന് മൂന്ന് വിക്കറ്റുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിഡ്ജ്ടൗണ്‍: ഒടുവില്‍ കോഹ്‌ലി രണ്ടക്കം കടന്നു. ടി20 ലോകകപ്പില്‍ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകളുമായി കോഹ്‌ലിയുടെ ബാറ്റിങ്. അഫ്ഗാനിസ്ഥാനെതിരെ ഒരു സിക്‌സ് സഹിതം താരം 24 പന്തില്‍ 24 റണ്‍സെടുത്തു മടങ്ങി.

പത്തോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെന്ന നിലയില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ എട്ട് റണ്‍സുമായി മടങ്ങി.

ഋഷഭ് പന്ത് നാല് ഫോറുകള്‍ സഹിതം 20 റണ്‍സുമായി ഫോമിലേക്ക് ഉയരവെ പുറത്തായി. ശിവം ദുബെ നിരാശപ്പെടുത്തി. താരം 10 റണ്‍സില്‍ മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിലവില്‍ ഒരു സിക്‌സും 4 ഫോറുകളും സഹിതം 17 പന്തില്‍ 34 റണ്‍സുമായി സൂര്യകുമാര്‍ യാദവ് ക്രീസില്‍. ഒപ്പം ഹര്‍ദിക് പാണ്ഡ്യയും (11).

അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്റെ ബൗളിങാണ് ഇന്ത്യന്‍ ബാറ്റര്‍മാരെ കുഴക്കിയത്. മൂന്നോവറില്‍ 21 റണ്‍സ് വഴങ്ങി താരം മൂന്ന് വിക്കറ്റുകള്‍ സ്വന്താക്കി. ഫസര്‍ഹഖ് ഫാറൂഖിയാണ് മറ്റൊരു വിക്കറ്റ് നേട്ടക്കാരന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

മാർക്കറ്റിൽ നിന്ന് 'സ്വീറ്റ്സ്' വാങ്ങുമ്പോൾ ശ്രദ്ധിക്കണം, ഉത്സവകാലത്ത് ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ടിപ്സ്

ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രണ്ടുദിവസം മുമ്പ് കാണാതായി; എംബിബിഎസ് വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍