സൂര്യകുമാര്‍ യാദവ് ട്വിറ്റര്‍
Sports

സൂര്യ കുമാറിനു പരിക്ക്, ആശങ്കയോടെ ഇന്ത്യ

പരിശീലനത്തിനിടെ കൈക്ക് പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

സെന്റ് ലൂസിയ: ടി20 ലോകപ്പിൽ സൂപ്പർ 8 പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്ക. പരിശീലനത്തിനിടെ ബാറ്റർ സൂര്യകുമാർ യാദവിനു പരിക്കേറ്റു. ബാറ്റിങ് പരിശീലനത്തിനിടെ കൈക്ക് പരിക്കേറ്റ സൂര്യകുമാർ സൂപ്പർ എട്ടിലെ അഫ്​ഗാനിസ്ഥാനെതിരായ പോരാട്ടത്തിൽ ഉണ്ടാകുമോ എന്നു ഉറപ്പില്ല. ഇതുസംബന്ധിച്ച് ബിസിസിഐ പ്രതികരണം വന്നിട്ടില്ല.

കൈക്ക് വേദന അനുഭവപ്പെട്ട ഉടനെ തന്നെ താരം ചികിത്സ തേടി. പിന്നീടും താരം നെറ്റ്സിൽ പരിശീനം തുടർന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിലവിൽ ടി20യിലെ ഒന്നാം നമ്പർ ബാറ്ററായ സൂര്യകുമാർ നിർണായക ഘട്ടത്തിൽ ഫോമിലേക്ക് ഉയർന്നത് ഇന്ത്യക്ക് തെല്ലൊന്നുമല്ല ആശ്വാസം നൽകുന്നത്. അതിനിടെയാണ് പരിക്ക് ആശങ്ക പടർത്തിയത്. യുഎസിനെതിരായ പോരാട്ടത്തിൽ അർധ സെ‍ഞ്ച്വറി നേടിയാണ് താരം ഫോമിലേക്ക് മടങ്ങിയെത്തിയത്.

പരിക്ക് ​ഗുരുതരമല്ലെന്നതാണ് ആശ്വാസമായി നിൽക്കുന്നത്. അഫ്​ഗാനെതിരായ പോരിനു മുൻപ് താരം ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ സഞ്ജു സാംസണു അവസരം ലഭിച്ചേക്കും. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ എട്ട് പോരാട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി വിട്ട് അണ്ണാമലൈ; രാജി സ്വീകരിച്ചെന്ന് പാര്‍ട്ടി

സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

'ജീവിതം മുന്നോട്ട് പോകണം'; ഹൃദയം നുറുങ്ങുന്ന വേദനയിലും റേസിങ് ട്രാക്കിലേക്ക് തിരികെയെത്തി അജിത്, ആശ്വാസവാക്കുകളുമായി ആരാധകർ

'ആദ്യം തൊണ്ടയിൽ ഒരു കരകരപ്പ് പിന്നീട് അത് പനിയായി'; മഴക്കാല രോ​ഗങ്ങളെ ചെറുക്കേണ്ടത് അടുക്കളയിൽ നിന്ന്

വിവാഹമോചനക്കേസിൽ 23 വര്‍ഷം നീണ്ട പോരാട്ടം; ഇന്ത്യന്‍ വംശജയ്ക്ക് 85 കോടി രൂപ ജീവനാംശം, ചരിത്ര വിധി

SCROLL FOR NEXT