വികാരാധീനനായി സുവാരസ്  എപി
Sports

'വിരമിക്കുന്നു'- വികാരാധീനനായി സുവാരസ്! (വിഡിയോ)

ഉറുഗ്വെ ഇതിഹാസം ലൂയീസ് സുവാരസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മോണ്ടെവിഡിയോ: ഇതിഹാസ താരവും ഉറുഗ്വെ മുന്നേറ്റക്കാരനുമായ ലൂയീസ് സുവരാസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. 17 വര്‍ഷം നീണ്ട സമ്മോഹനമായ കരിയറിനാണ് 37കാരന്‍ വിരാമമിട്ടത്.

രാജ്യത്തിനായി 142 മത്സരങ്ങള്‍ കളിച്ചു. 69 ഗോളും നേടി. ഉറുഗ്വെയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് സുവാരസ്.

2007ലാണ് താരം ഉറുഗ്വെ ദേശീയ ടീമിനായി അരങ്ങേറിയത്. 2010ലെ ലോകകപ്പില്‍ ടീമിനെ സെമി വരെ എത്തിക്കുന്നതില്‍ നിര്‍ണായകമായി നില്‍ക്കാനും സുവാരസിനു സാധിച്ചിരുന്നു. 2011ല്‍ കോപ്പ അമേരിക്ക പോരാട്ടത്തില്‍ ഉറുഗ്വെയ്ക്ക് കിരീടം സമ്മാനിക്കുന്നതിലും സുവരാസ് നിര്‍ണായകമായി.

വെള്ളിയാഴ്ച നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടമായിരിക്കും ഉറുഗ്വെ ജേഴ്‌സിയിലെ താരത്തിന്റെ അവസാന പോരാട്ടം. പരാഗ്വെയാണ് എതിരാളികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വെള്ളിയാഴ്ച രാജ്യത്തിനായി ഞാന്‍ കരിയറിലെ അവസാന പോരിനിറങ്ങുകയാണ്. പരിക്കേറ്റ് വിരമിക്കേണ്ടി വന്നില്ല എന്നതാണ് ആശ്വാസം. ദേശീയ ടീമില്‍ നിന്നു എന്നെ ഒഴിവാക്കാനും ഇതുവരെ ആരും ശ്രമിച്ചിട്ടില്ല എന്നതും അഭിമാനം നല്‍കുന്നു. എന്റെ എല്ലാം ടീമിനായി ഇതുവരെ നല്‍കി. എന്റെ ഉള്ളില്‍ ഇപ്പോഴും വിജയ ജ്വാല അണയാതെ നില്‍ക്കുന്നുണ്ട്.'

'ദേശീയ ടീമിനൊപ്പം ഒരു കിരീടമെങ്കിലും നേടുക എന്നതായിരുന്നു എന്റെ സ്വപ്നം. അതു സാധിച്ചു. എന്റെ കുഞ്ഞുങ്ങളെ ആ കിരീടം കാണിക്കാന്‍ എനിക്കു സാധിച്ചു. ഇനിയും ടീമില്‍ തുടരാന്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു. എന്നാല്‍ ഇപ്പോഴാണ് വിരമിക്കാന്‍ യോജിച്ച സമയം'- വാര്‍ത്താ സമ്മേളനത്തിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇടയ്ക്ക് വികാരാധീനനായും താരം കാണപ്പെട്ടു. കണ്ണീര്‍ അടക്കാന്‍ താരം പ്രയാസപ്പെട്ടു. ക്ലബ് തലത്തില്‍ നിലവില്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമി താരമാണ് സുവരാസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT