Temba Bavuma kept it all in and then let it all out when he got to three-figures Photo | AP
Sports

76 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ടെംബ ബവുമക്ക് ചരിത്ര നേട്ടം, പിന്നിലാക്കിയത് ഇന്ത്യന്‍ ലെജന്‍ഡിനെ

36 വയസും 154 ദിവസവും പ്രായമുള്ള ബവുമ, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് ഇന്നിങ്‌സില്‍ 150ല്‍ അധികം റണ്‍സ് നേടുന്ന പായം കൂടിയ ക്യാപ്റ്റനുമായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഖെബര്‍ഹ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബവുമ ക്രിക്കറ്റ് ചരിത്രത്തിലേക്ക് പേരെഴുതിച്ചേര്‍ത്തിരിക്കുന്നു. ഖെബര്‍ഹയില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 179 റണ്‍സാണ് ബവുമ നേടിയത്. ഇതോടെ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ 150ല്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കുന്ന പ്രായമേറിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ബവുമ സ്വന്തം പേരിലാക്കി. മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ബവുമ പഴങ്കഥയാക്കിയത്.

ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 150+ റണ്‍സ് നേടുന്ന പ്രായം കൂടിയ ക്യാപ്റ്റന്മാര്‍

  • ടെംബ ബവുമ (ദക്ഷിണാഫ്രിക്ക) - 179 റണ്‍സ്, പ്രായം: 36 വയസ്സ് 154 ദിവസം (ഖെബര്‍ഹ, 2026)

  • മുഹമ്മദ് അസ്ഹറുദ്ദീന്‍ (ഇന്ത്യ) - 163 റണ്‍സ്, പ്രായം: 35 വയസ്സ് 38 ദിവസം (കൊല്‍ക്കത്ത, 1998)

  • വാലി ഹാമണ്ട് (ഇംഗ്ലണ്ട്) - 240 റണ്‍സ്, പ്രായം: 35 വയസ്സ് 5 ദിവസം (ലോര്‍ഡ്‌സ്, 1938)

  • മൈക്ക് ഡെനെസ് (ഇംഗ്ലണ്ട്) - 188 റണ്‍സ്, പ്രായം: 34 വയസ്സ് 69 ദിവസം (മെല്‍ബണ്‍, 1975)

  • ആന്‍ഡ്രൂ സ്‌ട്രോസ് (ഇംഗ്ലണ്ട്) - 161 റണ്‍സ്, പ്രായം: 32 വയസ്സ് 136 ദിവസം (ലോര്‍ഡ്‌സ്, 2009)

76 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മറ്റൊരു റെക്കോര്‍ഡ്

36 വയസും 154 ദിവസവും പ്രായമുള്ള ബവുമ, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് ഇന്നിങ്‌സില്‍ 150ല്‍ അധികം റണ്‍സ് നേടുന്ന പായം കൂടിയ ക്യാപ്റ്റനുമായി. ഓസ്ട്രേലിയയുടെ ആര്‍തര്‍ ലിന്‍ഡ്‌സെ ഹാസെറ്റിനെയാണ് പിന്നിലാക്കിയത്. 76 വര്‍ഷം മുമ്പ്, അതായത് 1950-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇതേ വേദിയില്‍ വെച്ചായിരുന്നു ഹാസെറ്റ് 167 റണ്‍സ് നേടിയിരുന്നത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ സ്വന്തം ടീം ക്യാപ്റ്റന്റെ നാലാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. ഹാഷിം അംലയുടെയും (208, 201) ഗ്രെയിം സ്മിത്തിന്റെയുും (183) പിന്നിലാണ് ഈ റെക്കോര്‍ഡില്‍ ബവുമയുടെ 179 റണ്‍സ് സ്ഥാനം പിടിച്ചിരിക്കുന്നത്.

മഴയെത്തുടര്‍ന്ന് വൈകിത്തുടങ്ങിയ മത്സരത്തില്‍ തകര്‍ച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് തുടങ്ങിയത്. എന്നാല്‍ ഒരുവശത്ത് ഉറച്ചുനിന്ന നായകന്‍ ബവുമ റയാന്‍ റിക്കല്‍ടന്‍, മാര്‍ക്കോ യാന്‍സന്‍ (85), സൈമണ്‍ ഹാര്‍മര്‍ (82) എന്നിവരുമായി ചേര്‍ന്ന് നിര്‍ണായക കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി. ഒടുവില്‍ മൂന്നാം ദിവസത്തിന്റെ അവസാനത്തോടെയാണ് ബവുമയുടെ മാരത്തണ്‍ ഇന്നിങ്‌സിന് വിരാമമായത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ ആദ്യ ഇന്നിങ്‌സ് 9 വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കും മുമ്പ് ഓപ്പണര്‍ നിക് മാഡിസന്റെ വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലോവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് നേടാനായത്. ട്രാവിസ് ഹെഡും സ്‌കോട്ട് ബോളണ്ടുമാണ് ക്രീസില്‍.

Temba Bavuma Breaks India Great's Long-Standing Record, Ends 76-Year Wait For Rare Feat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഴയോട് മഴ!; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് എന്തുകൊണ്ട് അതീവ അപകടകരമാകുന്നു?; മുന്നറിയിപ്പുമായി എംവിഡി

ടൈഗറിനെ ആക്രമിക്കാന്‍ ആയുധം എത്തിച്ച സംഘത്തില്‍ സ്ത്രീകളും; നിർണായക വിവരം പുറത്ത്, നാലുപേർ അറസ്റ്റില്‍

ഗ്യാനേഷ് കുമാറിനെ 'രാവണനാക്കി' കോലം കത്തിച്ച് പ്രതിഷേധം; വിദ്യാര്‍ഥികള്‍ പിടിയില്‍

പ്രിയദര്‍ശിനിക്ക് പുറമേ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ 'വിജ്ഞാന ദര്‍ശിനി'യുമായി കെഎസ്ആര്‍ടിസി