ഇന്ത്യ ലെജന്‍ഡ്‌സ് ടീം/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
Sports

നിറഞ്ഞാടി സച്ചിനും യുവിയും സെവാഗും; ലാറയുടെ വെടിക്കെട്ട് പാഴായി; ഇന്ത്യ ലെജന്‍ഡ്‌സ് ഫൈനലില്‍

ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത് ഇന്ത്യന്‍ സിംഹങ്ങള്‍ മുന്‍പില്‍ വെച്ച 218 റണ്‍സ് പിന്തുടര്‍ന്ന ലാറയ്ക്കും കൂട്ടര്‍ക്കും 206 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: സച്ചിനും, യുവരാജും നിറഞ്ഞാടിയപ്പോള്‍ വിന്‍ഡിസ് ലെജന്‍ഡ്‌സിനെ തോല്‍പ്പിച്ച് റോഡ് സേഫ്റ്റി ടി20 പരമ്പരയുടെ സെമിയില്‍ കടന്ന് ഇന്ത്യന്‍ ലെജന്‍ഡ്‌സ്. ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത് ഇന്ത്യന്‍ സിംഹങ്ങള്‍ മുന്‍പില്‍ വെച്ച 218 റണ്‍സ് പിന്തുടര്‍ന്ന ലാറയ്ക്കും കൂട്ടര്‍ക്കും 206 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു.

12 റണ്‍സിനായിരുന്നു ഇന്ത്യന്‍ ലെജന്‍ഡ്‌സിന്റെ ജയം. 17 പന്തില്‍ നിന്ന് 5 ഫോറും, ആറ് സിക്‌സും പറത്തി സെവാഗ് 35 റണ്‍സ് നേടി. സച്ചിന്‍ 42 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും പറത്തി നേടിയത് 65 റണ്‍സ്. പിന്നാലെ വെടിക്കെട്ട് തുടര്‍ന്ന് യുവരാജ് സിങ്ങും, യൂസഫ് പഠാനുമെത്തി. 

തുടരെ മൂന്ന് സിക്‌സുകളാണ് ഇത്തവണ യുവിയുടെ ബാറ്റില്‍ നിന്ന് വന്നത്. 20 പന്തില്‍ ഒരു ഫോറും ആറ് സിക്‌സും പറത്തി 49 റണ്‍സോടെ യുവി പുറത്താവാതെ നിന്നു. 245 ആണ് സ്‌ട്രൈക്ക്‌റേറ്റ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡിസ് ലെജന്‍ഡ്‌സിനായി ഡ്വെയ്ന്‍ സ്മിത്തും, ഡിയോനരെയ്‌നും, ലാറയുമാണ് പൊരുതിയത്. 

ഡ്വെയ്ന്‍ സ്മിത്ത് 36 പന്തില്‍ നിന്ന് 9 ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ 63 റണ്‍സ് നേടി. ഡിയോനരെയ്ന്‍ 44 പന്തില്‍ നിന്ന് 59 റണ്‍സ് നേടി. ലാറ 28 പന്തില്‍ നിന്നാണ് നാല് ഫോറും രണ്ട് സിക്‌സും പറത്തി 46 റണ്‍സ് നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT