വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ 
Sports

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ബ്രിട്ടനില്‍ കോഹ്‌ലിക്കും സംഘത്തിനും കര്‍ശന ക്വാറന്റൈന്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ബ്രിട്ടനില്‍ കോഹ്‌ലിക്കും സംഘത്തിനും കര്‍ശന ക്വാറന്റൈന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പര 3-1ന് നേടി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് കടന്നത് കഴിഞ്ഞ ദിവസമാണ്. കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഫൈനല്‍ പോരാട്ടം ഇംഗ്ലണ്ടിലെ വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫൈനല്‍ പോരാട്ടം സതാംപ്ടനിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജൂണ്‍ 18നാണ് ഫൈനല്‍ പോരാട്ടം. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫൈനല്‍ പോരാട്ടത്തിനായി ബ്രിട്ടനിലെത്തുന്ന ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് കര്‍ശന ക്വാറന്റൈനായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ  സീസണിലെ ഐപിഎല്‍ പോരാട്ടത്തിന് ശേഷമായിരിക്കും ഇന്ത്യ ബ്രിട്ടനിലേക്ക് യാത്ര തിരിക്കുക. ഏപ്രില്‍ ഒന്‍പത് മുതല്‍ മെയ് 30 വരെയാണ് ഐപിഎല്‍ പോരാട്ടങ്ങള്‍. 

14 ദിവസത്തെ കര്‍ശന ക്വാറന്റൈനായിരിക്കും ഇന്ത്യന്‍ സംഘത്തിനുണ്ടാകുക. ആദ്യ 5-6 ദിവസങ്ങള്‍ ഐസൊലേഷനില്‍ ഇരുന്ന ശേഷമായിരിക്കും പരിശീലനത്തിന് ഇറങ്ങാന്‍ അനുവാദം നല്‍കുക. ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ സമയത്ത് ഏര്‍പ്പെടുത്തിയ ക്വാറന്റൈന് സമാനമായി തന്നെയായിരിക്കും ബ്രിട്ടനിലും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ക്വാറന്റൈന്‍ നിയമങ്ങള്‍ ടീം കൃത്യമായി തന്നെ പാലിക്കുമെന്ന് ബിസിസിഐ ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൈനലിന് പിന്നാലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവും ഉള്ളതിനാല്‍ ടീമിനെ അവിടെ തന്നെ നിര്‍ത്താനുള്ള സാധ്യതകളും ബിസിസിഐ നോക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ഐഡിബിഐ ബാങ്ക് ഓഹരികൾ വിൽക്കാൻ കേന്ദ്രാനുമതി; റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്, ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ്

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ