വിരാട് കോഹ്‌ലി എക്സ്
Sports

'ടെസ്റ്റ് മതിയാക്കി!'; തീരുമാനം മാറ്റാതെ കോഹ്‌ലി

താരത്തിന്റെ മനസ് മാറ്റാന്‍ കിണഞ്ഞു ശ്രമിച്ച് ബിസിസിഐ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രോഹിത് ശര്‍മയ്ക്കു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു വ്യക്തമാക്കി സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി രംഗത്തു വന്നത് ക്രിക്കറ്റ് ലോകത്തെ ആകെ അമ്പരപ്പിച്ചിരുന്നു. തീരുമാനം പുഃപരിശോധിക്കണമെന്ന ബിസിസിഐ അഭ്യര്‍ഥന താരം നിരസിച്ചുവെന്നാണ് പുതിയ വാര്‍ത്തകള്‍. താരത്തിന്റെ പ്രഖ്യാപനം കേട്ട് ആരാധകരും ഞെട്ടിയിരുന്നു. പിന്നാലെ ആരാധകര്‍ താരത്തോടു വിരമിക്കരുതെന്നു ആവശ്യപ്പെട്ട് രംഗത്തെത്തി.

അതിനിടെയാണ് ബിസിസിഐയോടു അടുത്ത വൃത്തങ്ങള്‍ താരം നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി വെളിപ്പെടുത്തിയത്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം തീരുമാനം എടുക്കാമെന്ന നിലപാടാണ് ബിസിസിഐ താരത്തോടു പറഞ്ഞത്. അതുവരെ ടെസ്റ്റ് ഫോര്‍മാറ്റില്‍ തുടരണമെന്ന ആവശ്യവും ബിസിസിഐ മുന്നോട്ടു വച്ചു.

എന്നാല്‍ ബിസിസിഐ കിണഞ്ഞു ശ്രമിച്ചിട്ടും കോഹ്‌ലി തന്റെ നിലപാടില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ സ്വാധീനമുള്ള ഉന്നത വ്യക്തിയോടു താരത്തോടു സംസാരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താരം വഴങ്ങാന്‍ സാധ്യതയില്ലെന്നാണ് വിവരം.

ഇംഗ്ലണ്ട് പര്യടനത്തില്‍ കോഹ്‌ലി നിര്‍ബന്ധമായും കളിക്കണമെന്ന നിലപാടാണ് ബിസിസിഐക്ക്. നിലവിലെ ടീമിന്റെ മധ്യനിര പരിചയ സമ്പത്തു കുറഞ്ഞതാണെന്നും കോഹ്‌ലിയെ പോലെ വലിയ പരിചയ സമ്പത്തുള്ള താരം ഈ ഘട്ടത്തില്‍ ടീമിന്റെ മധ്യനിരയില്‍ കളിക്കേണ്ടതിന്റെ പ്രാധാന്യവും ബിസിസിഐ താരത്തോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോഹ്‌ലി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

കോഹ്‌ലി രണ്ടാഴ്ച മുന്‍പ് തന്നെ സെലക്ടര്‍മാര്‍ക്കു വിരമിക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ച് അപ്പോള്‍ തന്നെ സെലക്ടര്‍മാര്‍ താരത്തോടു പറയുകയും ചെയ്തു. എന്നാല്‍ നിലപാട് മാറ്റാന്‍ താരം തയ്യാറായില്ല. എന്തായാലും വിഷയത്തില്‍ അടുത്ത ആഴ്ച ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT