റോബിൻ ഉത്തപ്പ ബാറ്റിങിനിടെ/ വീഡിയോ ദൃശ്യം 
Sports

ബാറ്റ്‌സ്മാന്മാര്‍ക്ക് പിഴച്ചു, കേരളത്തെ 112ല്‍ ഒതുക്കി ആന്ധ്ര; എറിഞ്ഞിടാന്‍ ശ്രീശാന്തും കൂട്ടരും

ഏഴ് റണ്‍സ് എടുത്ത് സഞ്ജു സാംസണും, 4 റണ്‍സ് എടുത്ത് വിഷ്ണു വിനോദും മടങ്ങിയതോടെ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 38ലേക്ക് വീണു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനെ ചെറിയ സ്‌കോറില്‍ ഒതുക്കി ആന്ധ്ര. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 112 റണ്‍സ് മാത്രം.

കഴിഞ്ഞ രണ്ട് കളിയില്‍ 200 റണ്‍സിന് മുകളില്‍ ചെയ്‌സ് ചെയ്ത് ജയിച്ച കേരളത്തിന് പക്ഷേ മുംബൈയിലെ ശരദ് പവാര്‍ ക്രിക്കറ്റ് അക്കാദമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പിഴച്ചു. കഴിഞ്ഞ രണ്ട് കളികളിലായി തിളങ്ങിയ റോബിന്‍ ഉത്തപ്പയേയും മുഹമ്മദ് അസ്ഹറുദ്ദീനേയും തുടക്കത്തില്‍ തന്നെ ആന്ധ്ര മടക്കി.

ഏഴ് റണ്‍സ് എടുത്ത് സഞ്ജു സാംസണും, 4 റണ്‍സ് എടുത്ത് വിഷ്ണു വിനോദും മടങ്ങിയതോടെ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 38ലേക്ക് വീണു. എന്നാല്‍ 34 പന്തില്‍ നിന്ന് 51 റണ്‍സ് നേടി സച്ചിന്‍ ബേബി കേരളത്തെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു. ഒരു ഫോറും നാല് സിക്‌സുമാണ് സച്ചിന്‍ ബേബിയില്‍ നിന്ന് വന്നത്. ജലജ് സക്‌സേന 34 പന്തില്‍ നിന്ന് 27 റണ്‍സ് നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ് അന്തരിച്ചു

ആത്മീയാചാര്യൻ മുനി നാരായണ പ്രസാദ് അന്തരിച്ചു, കോസ്റ്റ് ​ഗാർഡിന് വീഴ്ച, അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം

ശബരിമലയ്ക്ക് മുകളില്‍ ഹെലിക്കോപ്റ്റർ, കോസ്റ്റ് ​ഗാർഡിന് വീഴ്ച, പൊന്നമ്പലമേടില്‍ 200 മീറ്ററിന് താഴ്ന്ന് പറക്കുന്നത് അനുവദനീയമല്ല; റിപ്പോർട്ട്

സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം; ശുചിമുറിക്ക് മുന്നില്‍ മൂര്‍ഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

SCROLL FOR NEXT