ഫോട്ടോ: ബിസിസിഐ, ട്വിറ്റർ 
Sports

1000 ഏകദിനം കളിക്കുന്ന ആദ്യ ടീം, ഇന്ത്യക്ക് മുന്‍പില്‍ കൂറ്റന്‍ റെക്കോര്‍ഡ്‌

വെസ്റ്റ് ഇന്‍ഡീസിന് എതിരെ അഹമ്മദാബാദില്‍ ആദ്യ ഏകദിനത്തിനായി ഇന്ത്യ ഇറങ്ങുമ്പോള്‍ മുന്‍പിലുള്ളത് തകര്‍പ്പന്‍ നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരെ അഹമ്മദാബാദില്‍ ആദ്യ ഏകദിനത്തിനായി ഇന്ത്യ ഇറങ്ങുമ്പോള്‍ മുന്‍പിലുള്ളത് തകര്‍പ്പന്‍ നേട്ടം. ആദ്യമായി 1000 ഏകദിനം കളിക്കുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യ ഇവിടെ സ്വന്തമാക്കുക. 

ഇതുവരെ ഒരു ടീമും 1000 ഏകദിനം എന്ന നേട്ടത്തിലേക്ക് എത്തിയിട്ടില്ല. 999 ഏകദിനങ്ങളില്‍ നിന്ന് 518 വിജയവും 431 തോല്‍വിയുമാണ് ഇന്ത്യയ്ക്കുള്ളത്. വിജയ ശരാശരി 54.54. ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ച ടീമുകളില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യക്ക് പിന്നിലുള്ളത്. 

900ന് മുകളില്‍ ഏകദിനം കളിച്ച മറ്റൊരു ടീം പാകിസ്ഥാന്‍ മാത്രമാണ്

958 ഏകദിനമാണ് ഓസ്‌ട്രേലിയ കളിച്ചത്. അതില്‍ 581 എണ്ണത്തില്‍ ജയം പിടിച്ചപ്പോള്‍ 334 ഏകദിനങ്ങളില്‍ തോറ്റു. 900ന് മുകളില്‍ ഏകദിനം കളിച്ച മറ്റൊരു ടീം പാകിസ്ഥാന്‍ മാത്രമാണ്. 936 ഏകദിനമാണ് പാകിസ്ഥാന്‍ കളിച്ചത്. ശ്രീലങ്ക 870 ഏകദിനവും ഇംഗ്ലണ്ട് 761 ഏകദിനവും കളിച്ചു. 775 ഏകദിനം ന്യൂസിലന്‍ഡ് കളിച്ചപ്പോള്‍ 541 ഏകദിനമാണ് സിംബാബ്‌വെ കളിച്ചത്. 

ഫെബ്രുവരി ആറിനാണ് വിന്‍ഡിസിന് എതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനവും അഹമ്മദാബാദിലാണ്. രണ്ടാമത്തെ ഏകദിനം ഫെബ്രുവരി 9നും മൂന്നാമത്തേത് ഫെബ്രുവരി 11നും നടക്കും. ഫെബ്രുവരി 16നാണ് ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

നെന്മാറയിൽ ജനവാസ മേഖലയിൽ പുലിയും രണ്ട് കുട്ടികളും; കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് ശ്രമം|VIDEO

'മദ്യപിച്ചതായി എഫ്ഐആറിൽ ഇല്ല, എന്തിന് അവരെ ജൂവനൈൽ ഹോമിൽ അയച്ചു ?'; മകള്‍ക്ക് നീതി കിട്ടില്ലെന്ന് ഭയമെന്ന് പൊട്ടിക്കരഞ്ഞ് ഗോപികയുടെ അമ്മ

'മൂത്തോന് വേണ്ടി 15 കിലോ കൂട്ടി, പിന്നീട് കുറച്ചു...വീണ്ടും കൂട്ടി'; 42 വയസ്സിലും കളം നിറഞ്ഞ് നിവിൻ പോളി, ഫിറ്റ്നസ് രഹസ്യം

നാട്ടികയിൽ ടോൾ പിരിവ് ; പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ, എൽഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി