നെതർലൻഡ്സ് താരം ലോ​ഗൻ വാൻ ബീക് പരിശീലനത്തിൽ/ ട്വിറ്റർ 
Sports

ലോകകപ്പിനായി നെതര്‍ലന്‍ഡ്‌സ് ടീം നാളെ എത്തും; 30ന് തിരുവനന്തപുരത്ത് ഓസ്‌ട്രേലിയയെ നേരിടും

ടീം നാളെ രാവിലെ ബംഗളൂരുവില്‍ വന്നിറങ്ങും. 21 മുതല്‍ ടീം പരിശീലനം ആരംഭിക്കും. സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ് ടീമിന്റെ നായകന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റര്‍ഡാം: ഏകദിന ലോകകപ്പ് പോരാട്ടത്തിനായി നെതര്‍ലന്‍ഡ്‌സ് ടീം നേരത്തെ എത്തുമെന്നു റിപ്പോര്‍ട്ട്. ടീം നാളെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍ ലോക ചാമ്പ്യന്‍മാരായ വെസ്റ്റ് ഈന്‍ഡീസ് അടക്കമുള്ളവരെ യോഗ്യതാ പോരാട്ടത്തില്‍ അട്ടിമറിച്ചാണ് നെതര്‍ലന്‍ഡ്‌സ് കളിക്കാനെത്തുന്നത്. 

ടീം നാളെ രാവിലെ ബംഗളൂരുവില്‍ വന്നിറങ്ങും. 21 മുതല്‍ ടീം പരിശീലനം ആരംഭിക്കും. സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ് ടീമിന്റെ നായകന്‍. 28 വരെ ടീം ബംഗളൂരുവില്‍ തുടരും. 

അതിനു ശേഷം ടീം തിരുവനന്തപുരത്തേക്ക് എത്തും. ഓസ്‌ട്രേലിയക്കെതിരായ വാം അപ്പ് മത്സരത്തിനായാണ് ടീം കേരളത്തിലെത്തുന്നത്. ഈ മാസം 30നു അവര്‍ ആദ്യ വാം അപ്പ് മത്സരം കളിക്കാനിറങ്ങും. 

ലോകകപ്പില്‍ പാകിസ്ഥാനെതിരെയാണ് ഓറഞ്ച് ആര്‍മിയുടെ ആദ്യ പോരാട്ടം. ഹൈദരാബാദിലാണ് അവര്‍ ആദ്യ പോരിനു ഇറങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

ഉസ്‌ബെക്കിസ്ഥാനുമായി ദീര്‍ഘകാല യുറേനിയം കരാര്‍; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ താമസിക്കാം

'കൊലയാളിയിൽ നിന്ന് സമ്മാനം സ്വീകരിക്കില്ല'; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം|VIDEO

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !