മൊട്ടേര സ്‌റ്റേഡിയം/ഫോട്ടോ: ട്വിറ്റര്‍ 
Sports

'സ്വപ്‌നമായിരുന്നു പിങ്ക് ബോള്‍ ടെസ്റ്റ്', സ്‌റ്റേഡിയത്തില്‍ എത്താനാവാത്തതിന്റെ നിരാശയില്‍ ഗാംഗുലി 

ഇന്ത്യയിലെ രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റ്. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും നിറഞ്ഞ ഗ്യാലറികള്‍ പ്രതീക്ഷിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റിനായി ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ അവിടേക്ക് എത്താനാവാത്തതിന്റെ നിരാശ പങ്കുവെച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. 

സ്റ്റേഡിയത്തില്‍ ഇന്ന് എത്താനാവാത്തത് നഷ്ടമാണ്. പിങ്ക് ബോള്‍ ടെസ്റ്റ് നമ്മുടെ സ്വപ്‌നമായിരുന്നു. അത് യാഥാര്‍ഥ്യമാക്കാന്‍ എന്തൊരു ശ്രമങ്ങളാണ് നടന്നത്. ഇന്ത്യയിലെ രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റ്. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും നിറഞ്ഞ ഗ്യാലറികള്‍ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടേയും, അമിത് ഷായുടേയും നേതൃത്വത്തിന് കീഴില്‍, ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു. 

സ്റ്റേഡിയത്തില്‍ ആകെ ഉള്‍ക്കൊള്ളാന്‍ ശേഷിക്കുന്നതിന്റെ 50 ശതമാനം പേര്‍ക്കാണ് പ്രവേശനം. 1,10,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് മൊട്ടേര സ്റ്റേഡിയം. 55,000 പേര്‍ക്കാണ് പിങ്ക് ബോള്‍ ടെസ്റ്റ് കാണാന്‍ പ്രവേശനം ലഭിക്കുക. 

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് നമ്മുടേത് എന്നത് അഭിമാനമാണെന്ന് വിരാട് കോഹ് ലി പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായിക സ്‌റ്റേഡിയവുമാണ് ഇത്. 11 പിച്ചുകളാണ് ഇവിടെയുള്ളത്. ആറെണ്ണം ചെമ്മണ്ണിലും, അഞ്ചെണ്ണം കരിമണ്ണിലും നിര്‍മിച്ചതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

'എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല'; CMRL കേസില്‍ മാത്യു കുഴല്‍നാടനെ തള്ളി ചെന്നിത്തല

തുലാവര്‍ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവിഎസ് ലക്ഷ്മണന്‍ പിടിമുറുക്കുന്നു? ചീഫ് സെലക്ടര്‍ ആകാൻ പാര്‍ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന്‍ താരങ്ങള്‍

24 കിലോമീറ്റര്‍ മൈലേജ്, നാലു വേരിയന്റുകള്‍, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ വിപണിയില്‍