ഫോട്ടോ: എഎഫ്പി 
Sports

'ഒന്നല്ല, രണ്ട് കാരണങ്ങള്‍ ഉണ്ട്'; 3-0ലേക്ക് വീണത് ചൂണ്ടി വെസ്റ്റ് ഇന്‍ഡീസ് കോച്ച് 

ഒന്നല്ല, രണ്ട് കാരണങ്ങളുണ്ട് വിന്‍ഡിസിന്റെ തോല്‍വിക്ക്. ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങും മുഹമ്മദ് സിറാജിന്റെ ബൗളിങ്ങും

Author : സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ തോല്‍വിയിലേക്ക് വീണതില്‍ രണ്ട് കാരണങ്ങളുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് പരിശീലകന്‍ ഫില്‍ സിമ്മണ്‍സ്. മുഹമ്മദ് സിറാജിന്റെ ബൗളിങ്ങിലേക്കും ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ്ങിലേക്കുമാണ് വിന്‍ഡിസ് കോച്ച് വിരല്‍ ചൂണ്ടുന്നത്. 

ഒന്നല്ല, രണ്ട് കാരണങ്ങളുണ്ട് വിന്‍ഡിസിന്റെ തോല്‍വിക്ക്. ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങും മുഹമ്മദ് സിറാജിന്റെ ബൗളിങ്ങും. ആദ്യ കളിയില്‍ മുഹമ്മദ് സിറാജ് അവസാന ഓവറില്‍ നന്നായ കളിച്ചു. ഇന്ന് ന്യൂ ബോളിലും സിറാജ് മികവ് കാണിച്ചു. ശാര്‍ദുല്‍ താക്കൂറും ഇന്ന് നന്നായി കളിച്ചു. ഞങ്ങളുടെ ബൗളിങ്ങിനേക്കാള്‍ മികച്ചത് അവരുടേതായിരുന്നു, സിമണ്‍സ് പറയുന്നു. 

പരമ്പരയിലെ ടോപ് സ്‌കോറര്‍ ഗില്‍ ആണ്

ഇവിടെ മഴയും നിര്‍ണായകമായി. എന്നാല്‍ മഴ ഇരു ടീമുകളേയും ഒരേപോലെയാണ് ബാധിച്ചത്. തോല്‍വിയിലേക്ക് വീണതിന്റെ കാരണമായി മഴയെ പറയാനാവില്ല. ചെയ്‌സ് ചെയ്യവെ പെട്ടെന്ന് തന്നെ കൂടുതല്‍ വിക്കറ്റുകള്‍ നമുക്ക് നഷ്ടമായി എന്നും വിന്‍ഡിസ് പരിശീലകന്‍ ചൂണ്ടിക്കാണിക്കുന്നു. 

നാല് വിക്കറ്റാണ് പരമ്പരയില്‍ സിറാജ് വീഴ്ത്തിയത്. മൂന്നാം ഏകദിനത്തില്‍ രണ്ട് വിക്കറ്റ് പിഴുത സിറാജിന്റെ ന്യൂബോള്‍ സ്‌പെല്ലാണ് വിന്‍ഡിസിനെ തകര്‍ത്തത്. 98 പന്തില്‍ നിന്ന് 98 റണ്‍സോടെ ഗില്‍ പുറത്താവാതെ നിന്നു. ഏഴ് ഫോറും രണ്ട് സിക്‌സുമാണ് ഗില്ലിന്റെ ബാറ്റില്‍ നിന്ന് വന്നത്. പരമ്പരയിലെ ടോപ് സ്‌കോറര്‍ ഗില്‍ ആണ്. 205 റണ്‍സ് ആണ് മൂന്ന് കളിയില്‍ നിന്ന് ഗില്‍ സ്‌കോര്‍ ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം