നിക്കോളാസ് പൂരൻ വിവാഹിതനായി/ഫോട്ടോ; ട്വിറ്റർ 
Sports

'നിന്നെക്കാൾ വലുതായി ഒന്നുമില്ല'; വിൻഡിസ് ക്രിക്കറ്റ് താരം നിക്കോളാസ് പൂരൻ വിവാഹിതനായി

ദീർഘകാല സുഹൃത്ത് അലീസ മി​ഗ്വെലിനെയാണ് പൂരന്റെ ജീവിത സഖി. കഴിഞ്ഞ വ‌ർഷം നവംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം

Author : സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: വിൻഡിസ് സൂപ്പർ ബാറ്റ്സ്മാൻ നിക്കോളാസ് പൂരൻ വിവാഹിതനായി. ദീർഘകാല സുഹൃത്ത് അലീസ മി​ഗ്വെലിനെയാണ് പൂരന്റെ ജീവിത സഖി. കഴിഞ്ഞ വ‌ർഷം നവംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. 

വിവാഹ ചിത്രങ്ങൾ പൂരൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ജീവിതത്തിൽ ദൈവം എനിക്ക് പല അനു​ഗ്രഹങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ നിന്നെ ജീവിത പങ്കാളിയായി ലഭിച്ചതിനേക്കാൾ വലുതല്ല ഒന്നും. മിസ്റ്റർ മിസിസ് പൂരാന് സ്വാ​ഗതമേകാം, താരം ട്വിറ്ററിൽ കുറിച്ചു. 

വിൻഡിസിന് വേണ്ടി 28 ഏകദിനങ്ങളും 27 ടി20യും കളിച്ച താരമാണ് പൂരൻ. ഒരു സെഞ്ചുറി ഉൾപ്പെടെ 49.10 എന്ന ബാറ്റിങ് ശരാശരിയിൽ 982 റമ്‍സ് ആണ് താരത്തിന്റെ അക്കൗണ്ടിൽ ഇപ്പോഴുള്ളത്. രണ്ട് അർധ ശതകങ്ങൾ സഹിതം 392 റൺസ് ആണ് ടി20യിലെ സമ്പാദ്യം. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി കഴിഞ്ഞ സീസണിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത പൂരൻ പക്ഷേ ഇത്തവണ നിരാശപ്പെടുത്തി. തുടരെ ഡക്കായി പൂറത്താവുകയായിരുന്നു വിൻഡിസ് ബാറ്റ്സ്മാൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

SCROLL FOR NEXT