ഫോട്ടോ: എപി 
Sports

'ഇത് രാഹുലിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ്'; പ്രശംസയില്‍ മൂടി രോഹിത് ശര്‍മ

കെ എല്‍ രാഹുലിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നാണ് ലോര്‍ഡ്‌സില്‍ കണ്ടതെന്ന് രോഹിത് ശര്‍മ

Author : സമകാലിക മലയാളം ഡെസ്ക്

ലോര്‍ഡ്‌സ്: കെ എല്‍ രാഹുലിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നാണ് ലോര്‍ഡ്‌സില്‍ കണ്ടതെന്ന് രോഹിത് ശര്‍മ. ലോര്‍ഡ്‌സില്‍ രോഹിത്തും രാഹുലും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 126 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. 

രാഹുലിന്റെ ഇന്നിങ്‌സില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത് ഇതായിരിക്കും. ആദ്യ പന്ത് മുതല്‍ വളരെ കണ്‍ട്രോളിലാണ് രാഹുല്‍ കളിക്കുന്നത്. ആശയക്കുഴപ്പമോ, അമിതമായ ചിന്തയോ ഉള്ളിലുണ്ടെന്ന് തോന്നിച്ചില്ല. 

തന്റെ പദ്ധതികളെ കുറിച്ച് വ്യക്തമായ ധാരണ രാഹുലിനുണ്ടായി. നിങ്ങളുടെ പദ്ധതികളില്‍ വ്യക്തത ഉണ്ടാവുമ്പോള്‍, നിങ്ങളുടെ പദ്ധതികളെ വിശ്വസിക്കുമ്പോള്‍, ഉറപ്പായും അത് പ്രാവര്‍ത്തികമാവും, ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിച്ചതിന് ശേഷം രോഹിത് പറഞ്ഞു. 

ഇന്ന് അവന്റെ ദിവസമാണെന്ന് എനിക്ക് തോന്നി. ആ ദിവസം അവന്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. എന്റേത് മികച്ച ഇന്നിങ്‌സ് ആയിരുന്നു എന്ന് പറയുന്നില്ല. ഒരുപാട് അവസരങ്ങള്‍ അവിടെ ഉണ്ടായി. എന്നാല്‍ ഞാന്‍ ഇതുവരെ കളിച്ചതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരുന്നു. 

ഞാന്‍ തുടങ്ങിയ വിധത്തില്‍ എനിക്ക് വളരെ അധികം സന്തോഷം തോന്നി. നിര്‍ഭാഗ്യം കൊണ്ട് പുറത്തായി. ടെസ്റ്റില്‍ ആദ്യമായാണ് ഞാന്‍ രാഹുലിനൊപ്പം ബാറ്റ് ചെയ്യുന്നത്. എന്നാല്‍ ഒരുമിച്ച് ഞങ്ങള്‍ നിരവധി തവണ ബാറ്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ കളി എങ്ങനെയെന്ന് ഞങ്ങള്‍ക്ക് പരസ്പരം അറിയാം. എനിക്കും രോഹിത്തിനും സമാന ചിന്താഗതിയാണ്. കളി മുന്‍പോട്ട് കൊണ്ടുപോവുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം, രോഹിത് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ മുതല്‍ അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറിടത്ത് ഓറഞ്ച്; ജാഗ്രത

'ഡെഡ് ബോഡി വച്ച് ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്, 'മോഹിനിയാട്ട'ത്തിന്റെ തീമിൽ പുതുമയൊന്നും തോന്നിയില്ല'; വിജി തമ്പി

ആദ്യ ആർത്തവം..ആശങ്ക വേണ്ട; കുട്ടിയെ എങ്ങനെ തയ്യാറാക്കം, മാതാപിതാക്കളും അധ്യാപകരും അറിയേണ്ട കാര്യങ്ങൾ

ബംഗളൂരുവില്‍ നിന്നും കാറില്‍ എംഡിഎംഎ കടത്തി; കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍

'വളരെ കഠിനാധ്വാനിയായ ഒരു പയ്യനാണ് ജേസൺ; ക്ഷമയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ കഴിയും'

SCROLL FOR NEXT