Thrissur Magic FC  
Sports

പൊടിപാറണ 'ഫുട്ബോൾ' പൂരം; തൃശൂര്‍ മാജിക് എഫ്സി പ്രമോ വിഡിയോ പുറത്തിറക്കി

തൃശൂരിന്റെ പൈതൃകവും ആനക്കമ്പവും താള മേളങ്ങളുടെ ആവേശവും ചോരാതെയാണ് ഗാനം ഒരുക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഐഎം വിജയനും ജോപോൾ അഞ്ചേരിയും പാപ്പച്ചനുമടക്കം ഫുട്‌ബോള്‍ ഇതിഹാസങ്ങൾ കളിച്ചു വളര്‍ന്ന തൃശൂരിന്റെ മണ്ണില്‍ നിന്നു ഒരു ഫുട്‌ബോള്‍ ഗാനം. തൃശൂര്‍ മാജിക് എഫ്സിയുടെ ഔദ്യോഗിക പ്രമോ വിഡിയോ ഗാനം പുറത്തിറക്കി. തൃശൂരിന്റെ പൈതൃകവും ആനക്കമ്പവും താള- മേളങ്ങളുടെ ആവേശവും ചോരാതെയാണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്.

പാറമേക്കാവ് ക്ഷേത്രവും പുത്തന്‍പള്ളിയും മാര്‍ക്കറ്റും റെയില്‍വേ സ്‌റ്റേഷനുമെല്ലാം നിമിഷാര്‍ദ്ധം കൊണ്ട് ഫുട്‌ബോള്‍ ഗ്രൗണ്ടുകളായി മാറുന്നു. തൃശൂരിന്റെ തനതായ പുലിക്കളിയും കടന്നുവരുന്നുണ്ട്. 'പൊടിപാറണ പൂരം' എന്നാണ് ഗാനത്തിന്റെ പേര്. ഇപ്പോള്‍ നടക്കുന്ന സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ തൃശൂര്‍ എഫ്സി ക്ക് കൂടുതല്‍ ആവേശവും ഊര്‍ജ്ജവും പകരുന്ന രീതിയില്‍ ഉള്ളതാണ് ഗാനം.

സന്തോഷ് കൃഷ്ണനാണ് ഗാനത്തിന്റെ കോണ്‍സെപ്റ്റും സംവിധാനവും. വില്യം ഫ്രാന്‍സിസിന്റെ സംഗീതവും ചോക്ലി റാപ്പറുടെ വരികളും ഇരുവരുടെയും വോക്കലുകളും ചേര്‍ന്ന് രൂപപ്പെടുന്ന ഈ ദൃശ്യമികവാർന്ന പ്രമോയ്ക്ക് പ്രകാശ് വേലായുധന്റെ ഛായാഗ്രഹണവും രതീഷ് മോഹനന്റെ കൃത്യമായ എഡിറ്റിങ്ങും കൂട്ടുചേരുന്നു. 2024-ല്‍ രൂപം കൊണ്ടതാണ് തൃശൂര്‍ മാജിക് എഫ്സി.

മാജിക് ഫ്രെയിംസിന്റെ ഉടമയും പ്രമുഖ നിര്‍മാതാവുമായ ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ടീം. സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമാണ് ഈ ടീം.

Thrissur Magic FC's official promo video song has been released.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

'കോണ്‍ഗ്രസ് പിന്നില്‍ നിന്നു കുത്തി': ഇടഞ്ഞ് സ്റ്റാലിന്‍, ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ഡിഎംകെ ഇല്ല

കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് വൻ ഓൺലൈൻ തട്ടിപ്പ്; കുമ്പനാട്ടിൽ രണ്ടു കേസുകളിൽ മാത്രം നഷ്ടമായത് 1.02 കോടി രൂപ

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി, കയ്യടിച്ച് ആരാധകരും

'അമ്മേ, അച്ഛാ.. എന്നോട് ക്ഷമിക്കൂ, വീണ്ടും എഴുതാനുള്ള ധൈര്യമില്ല'; നീറ്റ് ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ്

SCROLL FOR NEXT