Tilak Varma x
Sports

തിലക് വര്‍മയുടെ തിരിച്ചു വരവ് വൈകും; കിവികള്‍ക്കെതിരായ പരമ്പരയില്‍ ശ്രേയസ് തുടരും

പരിക്കിനെ തുടര്‍ന്നു താരം വിശ്രമത്തില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 പോരാട്ടത്തിനും തിലക് വര്‍മ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകില്ല. പരിക്കേറ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമായ താരം അവസാന രണ്ട് പോരാട്ടങ്ങള്‍ക്കുള്ള ടീമിലുണ്ടാകുമെന്നു നേരത്തെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിക്കേറ്റ് വിശ്രമിക്കുന്ന താരം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് വിവരം. താരം ലോകകപ്പിനു മുന്നോടിയായി ഇന്ത്യന്‍ ടീമിനൊപ്പം ചേരും.

തിലക് വര്‍മയുടെ പകരക്കാരനായി ശ്രേയസ് അയ്യരെയാണ് ടീമിലെടുത്തത്. താരത്തെ ആദ്യ മൂന്ന് പോരാട്ടങ്ങള്‍ക്കുള്ള ടീമിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. തിലകിനു പരമ്പര നഷ്ടമാകുമെന്നു ഉറപ്പായ സാഹചര്യത്തില്‍ ശ്രേയസ് ടീമില്‍ തുടരും.

വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനായി കളിക്കുന്നതിനിടെയാണ് തിലകിനു പരിക്കേറ്റത്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ താരം ബിസിസിഐയുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിസിക്കല്‍ ട്രെയിനിങ് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. താരം അതിവേഗം പരിക്കില്‍ നിന്നു മുക്തനാകുന്നുവെന്നും ബിസിസിഐ വ്യക്തമാക്കി.

ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് തുടങ്ങുന്നത്. തിലക് ഫെബ്രുവരി 3നു ടീമിനൊപ്പം ചേരും. ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരങ്ങളില്‍ താരം കളിച്ചേക്കും.

Tilak Varma has been ruled out of the last two T20Is of the ongoing series against New Zealand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെറുതെ എന്തിനാ പൊല്ലാപ്പ്; ഐക്യത്തിന്റെ പിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞു: ജി സുകുമാരന്‍ നായര്‍

കൈയില്‍ 15,000 രൂപയുണ്ടോ?, കോടീശ്വരനാകാം!; എന്താണ് 15x15x15 റൂള്‍?

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പോകുകയാണോ?; ഇതാ ശ്രദ്ധിക്കണ്ട ഒന്‍പത് കാര്യങ്ങള്‍

പരീക്ഷയില്ല, പത്താം ക്ലാസുകാർക്ക് പോസ്റ്റ് ഓഫീസിൽ ജോലി; കേരളത്തിൽ ഉൾപ്പടെ 28,740 ഒഴിവുകൾ

'ഇത് ഉറക്കെ പറയാന്‍ സിപിഎമ്മിലോ വിഎസിന്റെ വീട്ടിലോ ആരും ശേഷിച്ചിട്ടില്ലല്ലോ?, പദ്മവിഭൂഷണിലും മേലെയാണ് വിഎസ്'

SCROLL FOR NEXT