ട്രാവിസ് ഹെഡ് 
Sports

മാരകം, ടി20യിലെ ട്രാവിസ് ഹെഡ്, ബാറ്റിങില്‍ പുതു സമവാക്യം!

2024 കലണ്ടര്‍ വര്‍ഷം ടി20 ബാറ്റിങില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മുന്നേറുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്.

Author : സമകാലിക മലയാളം ഡെസ്ക്

കരുത്ത്, സ്ഥിരത, ആത്മവിശ്വാസം തുടങ്ങി നിരവധി ഘടകങ്ങള്‍ താരത്തിന്റെ പ്രകടന മികവ് ഉയര്‍ത്തുന്നു. ഈ കലണ്ടര്‍ വര്‍ഷം താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 182.07.

22ല്‍ സൂര്യ, 24ല്‍ ഹെഡ്

ഒരു കലണ്ടര്‍ വര്‍ഷം 40 പ്ലസ് ആവറേജും 175നു മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുള്‍പ്പെടെ 1000 റണ്‍സ് ടി20യില്‍ നേടുന്ന രണ്ടാമത്തെ താരമായി ഹെഡ് മാറി. 2022ല്‍ നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ചരിത്രത്തിലാദ്യമായി ഈ നേട്ടം സ്വന്തമാക്കിയ താരം.

6 ഓവറുകള്‍

ആദ്യ ആറ് ഓവറില്‍ മാത്രം നേടിയ റണ്‍സുകള്‍ 1000 കടത്തിയ രണ്ടാമത്തെ താരം. ഈ വര്‍ഷം ഇതുവരെയായി താരം ആദ്യ 6 ഓവറുകള്‍ നേടിയത് 1058 റണ്‍സുകള്‍. സ്‌ട്രൈക്ക് റേറ്റ് 193.06!

ഓരോ 3.18 പന്തിലും ബൗണ്ടറി

ഈ വര്‍ഷം ഹെഡ് ഓരോ 3.18 പന്തുകള്‍ക്കിടയിലും ബൗണ്ടറി അടിച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ ബാറ്റിങ് പ്രകടനമാണിത്. 2017ല്‍ ഇംഗ്ലണ്ട് താരം അലക്‌സ് ഹെയ്ല്‍സ് ഓരോ 2.85 പന്തിലും ബൗണ്ടറി കണ്ടെത്തിയിട്ടുണ്ട്.

20 പന്തിനുള്ളില്‍ 50 റണ്‍സ്

20, അല്ലെങ്കില്‍ അതില്‍ താഴെ പന്തില്‍ താരം 50 തികച്ചത് ഈ വര്‍ഷം 7 തവണ. അതായത് 7 അര്‍ധ സെഞ്ച്വറികള്‍. ടി20യിലെ പുതിയ റെക്കോര്‍ഡാണിത്. 2017ല്‍ ന്യൂസിലന്‍ഡിന്റെ ലൂക് റോഞ്ചി 4 ഫിഫ്റ്റികള്‍ സ്വന്തമാക്കിയിരുന്നു. ഈ റെക്കോര്‍ഡാണ് തിരുത്തിയത്.

1442 റണ്‍സ്

ഈ വര്‍ഷം ഇതുവരെ ഹെഡ് ടി20യില്‍ നേടിയത് 1442 റണ്‍സ്. ഒരു ഓസ്‌ട്രേലിയന്‍ താരം ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്റെ നേട്ടം ടിം ഡേവിസിന്റെ പേരിലാണ്. 2022ല്‍ താരം 1461 റണ്‍സെടുത്തിരുന്നു. ഈ റെക്കോര്‍ഡ് വലിയ താമസമില്ലാതെ ഹെഡ് തകര്‍ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍