വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന സിറാജ്  എക്‌സ്
Sports

മെല്‍ബണില്‍ ട്വിസ്റ്റ്; ഓസീസിനെ എറിഞ്ഞ് വീഴ്ത്തി ബുംറയും സിറാജും, ആറ് വിക്കറ്റുകള്‍ നഷ്ടം

ഇന്നിങ്‌സ് തുടങ്ങി 20 റണ്‍സെടുക്കുന്നതിനിടെ ഓസീസ് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിങ് തകര്‍ച്ച. 117 റണ്‍സെടുക്കുന്നതിനിടെ ഓസീസിന്റെ ആറ് വിക്കറ്റുകള്‍ വീണു. നാല് വിക്കറ്റുകള്‍ വീഴ്ത്തി ബുംറയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജും ഓസീസിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ജസ്പ്രിത് ബുംറയാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്‌. ട്രാവിസ് ഹെഡ്(1), മിച്ചല്‍ മാര്‍ഷ്(0) എന്നിവരുടെ വിക്കറ്റുകള്‍ ഒറ്റ ഓവറില്‍ തന്നെ ബുംറ വീഴ്ത്തി.

ഇന്നിങ്‌സ് തുടങ്ങി 20 റണ്‍സെടുക്കുന്നതിനിടെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. എട്ട് റണ്‍സെടുത്ത സാം കോണ്‍സ്റ്റാസിനെ ബുംറയാണ് പുറത്താക്കിയത്. പിന്നിട് 80 റണ്‍സില്‍ നില്‍ക്കെ രണ്ടാമത്തെ വിക്കറ്റും വീണു. ഉസ്മാന്‍ ഖവാജ (21)യെ സിറാജാണ് പുറത്താക്കിയത്. പിന്നീട് 11 റണ്‍സിനിടെ നാല് വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.

37 റണ്‍സ് നേടിയ സ്മിത്ത് - ലബുഷെയന്‍ സഖ്യത്തെ തകര്‍ത്തത് സിറാജാണ്. ആദ്യം സ്മിത്തിനെ (13) മുഹമ്മദ് സിറാജ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബുംറ നേടി. ട്രാവിസ് ഹെഡിനെ (1), മിച്ചല്‍ മാര്‍ഷ് (0) എന്നിവരെയാണ് ബുംറ മടക്കിയത്. പിന്നാലെ അലക്സ് ക്യാരിയെ (2) ബുംറ തന്നെ മടക്കി. ഇതോടെ ആറിന് 91 എന്ന നിലയിലായി ഓസീസ്. മര്‍നസ് ലബുഷെയ്ന്‍ (50), പാറ്റ് കമ്മിന്‍സ് (6) എന്നിവരാണ് ക്രീസില്‍.

നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സ് കൂട്ടിചേര്‍ക്കാനെ കഴിഞ്ഞുള്ളു. 114 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയെ പുറത്താക്കി നേഥന്‍ ലയണാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി