നൊവാക് ജോക്കോവിച്ച്, വീനസ് വില്യംസ്  
Sports

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; നൊവാക് ജോക്കോവിച്ചും വീനസ് വില്യംസും ആദ്യ റൗണ്ടില്‍ പുറത്ത്

2006ൽ ഓസ്ട്രേലിയൻ ഓപ്പണിലെ തോൽവിക്കു ശേഷം ജോക്കോവിച്ച് ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ പരാജയപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വമ്പൻ അട്ടിമറി. മുന്‍ ചാംപ്യന്മാരായ വീനസ് വില്യംസും നോവാക് ജോക്കോവിച്ചും ആദ്യ റൗണ്ടിലേ തോറ്റു പുറത്തായി. യുഎസ് ടെന്നീസ് ഇതിഹാസം വീനസ് വില്യംസ് ആദ്യ റൗണ്ടില്‍ സ്വന്തം നാട്ടുകാരിയായ സോഫിയ കെനിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 6-2, 7-6 (8/6)

46 കാരിയായ വീനസ് വില്യംസ് മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷമാണ്, 27 കാരിയായ നാട്ടുകാരിയായ സോഫിയ കെനിനോട് പരാജയം സമ്മതിച്ചത്. ആദ്യ സെറ്റ് നേടിയ കെനില്‍ രണ്ടാം സെറ്റില്‍ 4-2 ന് മുന്നിലെത്തിയതാണ്. എന്നാല്‍ മികച്ച പോരാട്ടത്തിലൂടെ തിരിച്ചു വന്ന വീനസ് മത്സരം ടൈബ്രേക്കറിലേക്ക് നീട്ടി.

ടൈ-ബ്രേക്കറില്‍ 6-2 എന്ന നിലയില്‍ ലീഡ് നേടിയപ്പോള്‍ വീനസ് വില്യംസ് അവിശ്വസനീയ വിജയം നേടുമെന്നായിരുന്നു കാണികള്‍ പ്രതീക്ഷിച്ചത്. തുടര്‍ച്ചയായി ആറ് പോയിന്റുകള്‍ നേടി കെനില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. കാണികളെ അഭിവാദ്യം ചെയ്തശേഷമായിരുന്നു വീനസ് കോര്‍ട്ട് വിട്ടത്.

ജോക്കോയ്ക്കും തിരിച്ചടി

25ാം ഗ്രാന്‍ഡ് സ്‌ലാം കിരീടം ലക്ഷ്യമിട്ടെത്തിയ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തോറ്റുപുറത്തായി. അര്‍ജന്റീനയുടെ 25 വയസ്സുകാരന്‍ മരിയാനോ നവോനെയാണ് സെര്‍ബിയന്‍ സൂപ്പര്‍ താരത്തെ അട്ടിമറിച്ച് രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍ 7-6 (7-5), 5-7, 4-6, 6-2, 6-1.

2006ൽ ഓസ്ട്രേലിയൻ ഓപ്പണിലെ തോൽവിക്കു ശേഷം ജോക്കോവിച്ച് ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ പരാജയപ്പെടുന്നത്. ആദ്യ റൗണ്ടിൽ പുറത്തായ ജോക്കോവിച്ചിനെ കയ്യടികളോടെയാണ് ആരാധകർ യാത്രയാക്കിയത്. യുഎസ് ഓപ്പണിനെത്തിയ ജോക്കോവിച്ചിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.

US Open: Novak Djokovic and Venus Williams eliminated in the first round

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെട്രോളിൽ എത്ര ശതമാനം എത്തനോളുണ്ട്?; ബില്ലിൽ രേഖപ്പെടുത്തണമെന്ന ഹർജി തള്ളി സുപ്രീം കോടതി

കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം; 15 ഒഴിവുകൾ, തൃശൂർ, പാലക്കാട് ജില്ലകളിൽ നിയമനം

'കാമറയ്ക്ക് മുന്നിലും പിന്നിലും നിത്യ മേനോന്‍'; ഡികെ ചിത്രവുമായി ലിയോ വിഷൻ

'എംഎൽഎമാരെ ഭീഷണിപ്പെടുത്താൻ കെകെ രാഗേഷിന് എന്തധികാരം?'; രമേശ് ചെന്നിത്തല

മാസം 50,000 രൂപയുടെ വരുമാനം വേണോ?, എഫ്ഡിയില്‍ എത്ര നിക്ഷേപിക്കണം?; പലിശനിരക്ക് എത്ര?