വിഡിയോ സ്ക്രീൻഷോട്ട് 
Sports

ഒരു കയ്യിൽ ബിയറും മറുകയ്യിൽ മകളും; കുട്ടിയെ വിട്ട് പന്ത് പിടിച്ച അച്ഛൻ! വൈറലായി വിഡ‍ിയോ 

ഇടുതകൈയിൽ എടുത്തിരുന്ന കുട്ടിയെ വിട്ടാണ് അയാൾ പന്ത് പിടിച്ചത്

സമകാലിക മലയാളം ഡെസ്ക്

മേരിക്കയിൽ നടന്ന ബേസ്ബോൾ മത്സരത്തിനിടെയുണ്ടായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കയ്യിൽ ബിയറും മറുകയ്യിൽ കുട്ടിയുമായി മത്സരം കണ്ടുകൊണ്ടിരുന്ന അച്ഛൻ തന്റെ നേർക്കെത്തിയ പന്ത് കൈക്കലാക്കിയതാണ് വിഡിയോ. ആരിസോണയിലെ ഫിനിക്‌സിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. 

ഇടുതകൈയിൽ എടുത്തിരുന്ന കുട്ടിയെ വിട്ടാണ് അയാൾ പന്ത് പിടിച്ചത്. ഞൊടിയിടയിൽ താഴേക്ക് വീഴുന്ന മകളെയും അയാൾ ചേർത്തുപിടിച്ചു. വലതുകൈയ്യിലെ ബിയറും ഭ​ദ്രം. നിമിഷങ്ങൾക്കുള്ളിലാണ് എല്ലാം സംഭവിച്ചത്. വിഡിയോ വൈറലായതിന് പിന്നാലെ വ്യത്യസ്ത പ്രതികരണങ്ങളാണ് എത്തുന്നത്. ചിലർ അയാളെ മൾട്ടി ടാസ്കിങ് സിംഹം എന്ന് വിശേഷിച്ചപ്പോൾ മറ്റുചിലർ എങ്ങനെ ഒരു രക്ഷകർത്താവാകരുത് എന്നതിനുള്ള ഉദാഹരമാണ് ഈ അച്ഛൻ എന്നാണ് പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT