Virat Kohli x
Sports

ആ അര്‍ദ്ധ സെഞ്ച്വറി പുതിയ ചരിത്രം കുറിച്ചു; പോണ്ടിങ്ങിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കോഹ് ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കായി മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വിരാട് കോഹ്ലി 45 പന്തില്‍ നിന്ന് 65 റണ്‍സുമായി പുറത്താകാതെ നിന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കായി മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വിരാട് കോഹ്ലി 45 പന്തില്‍ നിന്ന് 65 റണ്‍സുമായി പുറത്താകാതെ നിന്നു. ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇതിഹാസ താരം 6 ഫോറുകളും 3 സിക്‌സറുകളും നേടി. രണ്ടാം വിക്കറ്റില്‍ യശസ്വി ജയ്സ്വാളുമായി (116 നോട്ടൗട്ട്) ചേര്‍ന്ന് 116 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് ആണ് ഉണ്ടാക്കിയത്.

39.5 ഓവറിലാണ് 271 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ 9 വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. എന്നാല്‍ കരിയറില്‍ രണ്ടാം തവണയും തുടര്‍ച്ചയായി മൂന്ന് ഏകദിന സെഞ്ച്വറികള്‍ നേടാന്‍ കോഹ്ലിക്ക് അവസരം ലഭിച്ചില്ല. പക്ഷേ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ റിക്കി പോണ്ടിങ്ങിന്റെ പേരിലുള്ള റെക്കോര്‍ഡ് തകര്‍ക്കാന്‍ കോഹ് ലിക്ക് കഴിഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനങ്ങളില്‍ 50ല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തിയതിന് പോണ്ടിങ്ങിന്റെ പേരിലുള്ള റെക്കോര്‍ഡ് ആണ് കോഹ് ലി തകര്‍ത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ കോഹ് ലി അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയതോടെയാണ് പോണ്ടിങ്ങിന്റെ റെക്കോര്‍ഡ് പഴങ്കഥയായത്.

വിശാഖപട്ടണത്ത് നടന്ന ഇന്ത്യയുടെ മൂന്നാമത്തെ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കോഹ് ലിയുടെ 34-ാമത്തെ ഏകദിന മത്സരമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനങ്ങളില്‍ ഇന്നലത്തെ പ്രകടനം കൂടി ചേര്‍ക്കുമ്പോള്‍ കോഹ് ലി 16 തവണയാണ് 50ല്‍ കൂടുതല്‍ റണ്‍സ് നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനങ്ങളില്‍ കോഹ്ലി 7 സെഞ്ച്വറിയും 9 അര്‍ദ്ധ സെഞ്ച്വറിയുമാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പോണ്ടിങ് 15 തവണയാണ് 50ല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തിയത്. വിശാഖപട്ടണത്ത് കോഹ് ലി അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയതോടെയാണ് പോണ്ടിങ്ങിന്റെ റെക്കോര്‍ഡ് മറികടന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളില്‍ 135, 102, 65 നോട്ടൗട്ട് എന്നിങ്ങനെയാണ് കോഹ് ലിയുടെ സ്‌കോര്‍.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇതുവരെ കളിച്ച 34 ഏകദിനങ്ങളില്‍ നിന്ന് കോഹ്ലി 1806 റണ്‍സ് നേടിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പോണ്ടിങ്, കുമാര്‍ സംഗക്കാര എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 50 ഓവര്‍ ഫോര്‍മാറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് കൈവശമുള്ള സച്ചിന്‍, ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരായ ഏകദിന മത്സരങ്ങളില്‍ നിന്ന് 2000ല്‍ കൂടുതല്‍ റണ്‍സ് നേടിയ ലോകത്തിലെ ഏക ബാറ്ററാണ്.

Virat Kohli Breaks Ricky Ponting's Record Of Most 50+ Scores

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT