കുട്ടിക്രിക്കറ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കോഹ് ലി സ്വന്തം പേരിലെഴുതി.  
Sports

ടി20യില്‍ 12,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരന്‍; ചെന്നൈയ്‌ക്കെതിരെ ആയിരം ക്ലബില്‍; ചരിത്രനേട്ടവുമായി കോഹ്ലി

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മത്സരത്തിലാണ് കോഹ് ലി 12,000 എന്ന റണ്‍മല താണ്ടിയത്.

Sujith

ചെന്നൈ: ടി20യില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ മുന്‍നായകനും റോയല്‍ ചാലഞ്ചേഴ്‌സ് താരവുമായ വിരാട് കോഹ് ലി. കുട്ടിക്രിക്കറ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കോഹ് ലി സ്വന്തം പേരിലെഴുതി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മത്സരത്തിലാണ് കോഹ് ലി 12,000 എന്ന റണ്‍മല താണ്ടിയത്.

ടി20യില്‍ ഏറ്റവും അധികം റണ്‍സ് നേടിയത് വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസതാരം ക്രിസ് ഗെയ്ല്‍ ആണ്. 14562ആണ് ഗെയ്ല്‍ നേടിയത്. രണ്ടാമത് പാകിസ്ഥാന്‍ താരം ഷൊഹൈബ് മാലിക് ആണ്. 13360 റണ്‍സാണ് മാലികിന്റെ സമ്പാദ്യം. കീറോണ്‍ പൊള്ളാര്‍ഡ് (12900) അലക്‌സ് ഹെയ്ല്‍സ് (12319) ഡേവിഡ് വാര്‍ണര്‍ (12065) എന്നിവരാണ് റണ്‍നേട്ടത്തില്‍ കോഹ് ലിക്ക് മുന്നിലുള്ളവര്‍

377 ടി20 മത്സരങ്ങളില്‍ നിന്നാണ് കോഹ് ലിയുടെ നേട്ടം. കൂടാതെ ഐപിഎല്ലില്‍ ചെന്നൈക്കെതിരെ ആയിരം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കോഹ് ലി സ്വന്തമാക്കി. 32 മത്സരങ്ങളില്‍ നിന്നാണ് കോഹ് ലി ചെന്നൈക്കെതിരെ ആയിരം റണ്‍സ് നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടി20യില്‍ ഇതിനകം 99 അര്‍ധ സെഞ്ച്വറികളാണ് കോഹ് ലി നേടിയത്. അര്‍ധ സെഞ്ച്വറി നേട്ടത്തില്‍ ക്രിസ് ഗെയ്ലും ഡേവിഡ് വാര്‍ണറുമാണ് കോഹ് ലിക്ക് മുന്നിലുള്ളത്. ഗെയ്ല്‍ 110 തവണയും വാര്‍ണര്‍ 109 തവണയും ഫിഫ്റ്റി അടിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് ഈ 35കാരന്‍. 237 മത്സരങ്ങളിലും 229 ഇന്നിങ്സുകളിലായി 7263 റണ്‍സാണ് ഇന്ത്യന്‍ താരം നേടിയത്. കോഹ്ലിയുടെ മികച്ച സ്‌കോര്‍ 113 ആണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

SCROLL FOR NEXT