ഫോട്ടോ: പിടിഐ 
Sports

വിരാട് കോഹ്‌ലിക്ക് നേട്ടം; ഏഴാം റാങ്കില്‍; മുഹമ്മദ് സിറാജിന്റെ ഒന്നാം സ്ഥാനം പോയി

ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ കോഹ്‌ലി ക്ലാസിക്ക് ഇന്നിങ്‌സ് കളിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ബാറ്റര്‍മാരില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിക്ക് നേട്ടം. മുന്‍ ക്യാപ്റ്റന്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് കയറി. 

ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ കോഹ്‌ലി ക്ലാസിക്ക് ഇന്നിങ്‌സ് കളിച്ചിരുന്നു. നിര്‍ണായക ഘട്ടത്തില്‍ കെഎല്‍ രാഹുലിനൊപ്പം കൂട്ടുകെട്ടുയര്‍ത്തിയ കോഹ്‌ലി ടീമിന്റെ ജയത്തില്‍ നിര്‍ണായകമായി. താരം 85 റണ്‍സെടുത്തു. ഈ പ്രകടനമാണ് റങ്കിങില്‍ ഫലിച്ചത്. പിന്നാലെ അഫ്ഗാനെതിരായ പോരാട്ടത്തിലും താരം അര്‍ധ സെഞ്ച്വറി നേടി. 55 റണ്‍സാണ് കോഹ്‌ലി രണ്ടാം മത്സരത്തില്‍ കണ്ടെത്തിയത്. 

പത്ത് സെഞ്ച്വറികളാണ് ലോകകപ്പിലെ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നു മാത്രം പിറന്നത്. ഈ സെഞ്ച്വറികളെല്ലാം ഏകദിന റാങ്കിങിനെ ആകെ ഇളക്കി മറിച്ചിട്ടുണ്ടെന്നു ഐസിസി വ്യക്തമാക്കി. 

ബാറ്റര്‍മാരില്‍ കോഹ്‌ലിക്ക് നേട്ടമെങ്കില്‍ ബൗളര്‍മാരില്‍ മുഹമ്മദ് സിറാജിനു നഷ്ടമാണ്. താരത്തിന്റെ ഒന്നാം റാങ്ക് പോയി. അഞ്ച് പോയിന്റ് നഷ്ടപ്പെട്ട് സിറാജ് രണ്ടാം റാങ്കിലേക്ക് വീണു. ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹെയ്‌സല്‍വുഡാണ് ഒന്നാം റാങ്കില്‍. 

കുല്‍ദീപ് യാദവിനു നേട്ടമുണ്ടായി. താരം മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് കയറി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ജീവിതം താറുമാറാക്കി, ആന്റണിയോടുള്ള പക ഒരിക്കലും മാറില്ല'; ഗോപാലന്‍ പറയുന്നു

നിറ്റ്കോണിൽ ജൂനിയർ എൻജിനീയർമാരുടെ 100 ഒഴിവുകൾ, ഡിപ്ലോമയും ഡിഗ്രിയും ഉള്ളവർക്ക് അവസരം: ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ അപേക്ഷിക്കാം

ട്രെയിനിന് നേര്‍ക്ക് കല്ലേറ്, വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; നാലു പല്ലുകള്‍ കൊഴിഞ്ഞു

വി ശിവന്‍കുട്ടി പിന്തുണ തേടിയിരുന്നു; വോട്ടു വേണ്ടെന്ന വിഡി സതീശന്റെ നിലപാടില്‍ ദുരൂഹത: എസ്ഡിപിഐ

'അവൻ വളരട്ടെ,ആർക്കാണ് ഇത്ര ധൃതി?'; വൈഭവിന്റെ ദേശിയ ടീം പ്രവേശനത്തിനെതിരെ അശ്വിൻ

SCROLL FOR NEXT