വിരാട് കോഹ്‌ലി എക്സ്
Sports

13 വര്‍ഷത്തെ ഇടവേള; കോഹ്‌ലി രഞ്ജി ട്രോഫി കളിക്കാന്‍ ഇറങ്ങുന്നു, ഡല്‍ഹി ടീമില്‍ ഉള്‍പ്പെടുത്തി

ഈ മാസം 23 മുതല്‍ സൗരാഷ്ട്രയ്‌ക്കെതിരെയാണ് പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിബന്ധന ബിസിസിഐ കര്‍ശനമാക്കിയതിനു പിന്നാലെ രഞ്ജി ട്രോഫി കളിക്കാനൊരുങ്ങി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. അടുത്ത രണ്ട് രഞ്ജി പോരാട്ടങ്ങള്‍ക്കുള്ള ഡല്‍ഹി ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കോഹ്‌ലിയും ടീമില്‍ ഇടം പിടിച്ചു.

ഡല്‍ഹിയുടെ 22 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് കോഹ്‌ലിയും ഇടം കണ്ടത്. ഈ മാസം 23 മുതല്‍ സൗരാഷ്ട്രയ്‌ക്കെതിരെയാണ് ഡല്‍ഹിയുടെ രണ്ടാം ഘട്ടത്തിലെ ആദ്യ പോരാട്ടം.

റെഡ് ബോള്‍ ക്രിക്കറ്റില്‍ ഫോം ഔട്ടായ താരം അതു വീണ്ടെടുക്കുക ലക്ഷ്യമിട്ടാണ് രഞ്ജി കളിക്കാനൊരുങ്ങുന്നത്. 2012ലാണ് താരം അവസാനമായി രഞ്ജി കളിച്ചത്. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോഹ്‌ലി രഞ്ജിക്കായി ഒരുങ്ങുന്നത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയതു മാറ്റി നിര്‍ത്തിയാല്‍ പരമ്പരയിലെ ശേഷിച്ച 9 ഇന്നിങ്‌സുകളില്‍ നിന്നായി വെറും 190 റണ്‍സാണ് 36കാരനായ മുന്‍ ഇന്ത്യന്‍ നായകനു നേടാന്‍ സാധിച്ചത്. ഇതോടെ വലിയ വിമര്‍ശനങ്ങളും കോഹ്‌ലിക്ക് നേരിടേണ്ടി വന്നു.

ഓഫ് സ്റ്റംപിനു പുറത്തേക്കുള്ള പന്തില്‍ ബാറ്റ് വച്ച് ഒരേ രീതിയില്‍ ആറോ ഏഴോ തവണ കോഹ്‌ലി പുറത്തായതും വലിയ ചര്‍ച്ചയായി. ഇതോടെയാണ് താരം വീണ്ടും ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി