Sports

വീണ്ടും ’ഞെട്ടിച്ച്’ ഡേവിഡ് വാർണർ; ഇത്തവണ 'പുഷ്പ'യിലെ അല്ലു അർജ്ജുൻ; ’കുഴപ്പമൊന്നുമില്ലല്ലോ’ എന്ന് കോഹ്‌ലി (വീഡിയോ)

വീണ്ടും ’ഞെട്ടിച്ച്’ ഡേവിഡ് വാർണർ; ഇത്തവണ പുഷ്പയിലെ അല്ലു അർജ്ജുൻ; ’കുഴപ്പമൊന്നുമില്ലല്ലോ’ എന്ന് കോഹ്‌ലി 

Author : സമകാലിക മലയാളം ഡെസ്ക്

പെർത്ത്: ഇന്ത്യൻ ആരാധകരെ കൈയിലെടുത്ത് പുതിയ വീഡിയോയുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനത്തോടെ തിളങ്ങിയതിനു പിന്നാലെയാണ് പുതിയ വീഡിയോയുമായി വാർണർ രം​ഗത്തെത്തിയത്. കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകൾ മുതൽ തന്നെ, മോർഫ് ചെയ്ത ഇത്തരം വീഡിയോകളിലൂടെ വാർണർ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇടവേളയ്ക്ക് ശേഷമാണ് പുതിയ വീഡിയോയുമായി താരം രം​ഗത്തെത്തിയത്. 

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തെന്നിന്ത്യൻ ചിത്രം ‘പുഷ്പ’യിലെ പുതിയ ഗാനത്തിന്റെ വിഡിയോയിൽ നിന്ന് അല്ലു അർജുന്റെ തല മോർഫ് ചെയ്തു മാറ്റി പകരം തന്റെ തലവച്ചുള്ള ഗാനത്തിന്റെ വീഡിയോ, വാർണർ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു! ഇന്ത്യൻ ആരാധകർക്കൊപ്പം സഹ താരങ്ങൾ കൂടി വിഷയം ഏറ്റെടുത്തോടെ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ വൈറൽ. ‘ഏയ് ബിഡ്ഡ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയിലാണു വാർണറുടെ മാരക എഡിറ്റിങ്. 

‘സുഹൃത്തേ, താങ്കൾക്കു പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലല്ലോ’ എന്നു തമാശ രൂപേണ വിരാട് കോഹ്‌ലി കമന്റ് ചെയതപ്പോൾ, ഈ പരിപാടി ദയവായി നിർത്തൂ എന്ന കമന്റുമായി ഓസീസ് മുൻ പേസർ മിച്ചൽ ജോൺസും രംഗത്തെത്തി. പൊട്ടിച്ചിരിയുമായി ഇന്ത്യൻ വിക്കറ്റ് കീപ്പറും സൺറൈസേഴ്സിൽ വാർണറുടെ സഹ താരവുമായ വൃദ്ധിമാൻ സാ​ഹയും എത്തി. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ വാർണർ നേടിയ 94 റൺസ് ഓസീസിന്റെ തകർപ്പൻ വിജയത്തിൽ നിർണായകമായിരുന്നു. മത്സരത്തിനിടെ പരുക്കേറ്റതിനെത്തുടർന്നു വാർണർ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ 'പ്രധാനമന്ത്രി'യുടെ പേരില്‍

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ​ഗാനവുമായി സ്റ്റിക്ക്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ