വിരാട് കോഹ്‌ലി/ എഎഫ്പി 
Sports

അപൂര്‍വ നാഴികക്കല്ല് പിന്നിടാന്‍ കോഹ്‌ലി; ഇതിഹാസങ്ങളുടെ വഴിയില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റ് പോരാട്ടം കോഹ്‌ലിയുടെ 500ാം അന്താരാഷ്ട്ര മത്സരമാണ്

സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: മുന്‍ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലി അനുപമമായ മറ്റൊരു നേട്ടത്തിന്റെ അരികില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 മത്സരങ്ങള്‍ കളിക്കുന്ന ഇതിഹാസ താരങ്ങളുടെ അപൂര്‍വ പട്ടികയിലേക്ക് കോഹ്‌ലിയും. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റ് പോരാട്ടം കോഹ്‌ലിയുടെ 500ാം അന്താരാഷ്ട്ര മത്സരമാണ്. 34കാരനായ കോഹ്‌ലി എക്കാലത്തേയും മികച്ച ബാറ്ററായി ക്രിക്കറ്റ് ലോകം കണക്കാക്കുന്ന താരമാണ്. 

ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്‌ലി. ലോക ക്രിക്കറ്റില്‍ പത്താമത്തെ താരവും. 

സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇതിഹാസ താരം 664 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. 538 മത്സരങ്ങളുമായി മുന്‍ നായകന്‍ ധോനി രണ്ടാം സ്ഥാനത്തു. നിലവിലെ ഇന്ത്യന്‍ മുഖ്യ പരിശീലകനും മുന്‍ നായകനുമായ രാഹുല്‍ ദ്രാവിഡ് 509 മത്സരങ്ങള്‍ കളിച്ച് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഈ പട്ടികയിലേക്കാണ് കോഹ്‌ലിയും എത്തുന്നത്. 

ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍മാരായ മഹേല ജയവര്‍ധനെ (652), കുമാര്‍ സംഗക്കാര (694), സനത് ജയസൂര്യ (586) എന്നിവരും 500നു മുകളില്‍ മത്സരങ്ങള്‍ കളിച്ചു. ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് (560), പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി (524), ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്വിസ് കാലിസ് എന്നിവരും 500 കടന്ന പട്ടികയിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT