ഫോട്ടോ; ട്വിറ്റർ 
Sports

​കട്ടക്കലിപ്പിൽ കോഹ്‌ലി! പുറത്തായ ശേഷം ഇന്ത്യന്‍ നായകന്‍ ചെയ്തത് കണ്ടോ (വീഡിയോ)

​കട്ടക്കലിപ്പിൽ കോഹ്‌ലി! പുറത്തായ ശേഷം ഇന്ത്യന്‍ നായകന്‍ ചെയ്തത് കണ്ടോ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. എന്നാല്‍ പരമ്പരയില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയാത്തതിന്റെ നിരാശയും കോഹ്‌ലിയ്ക്കുണ്ട്. 

നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 50 റണ്‍സെടുത്ത കോഹ്‌ലി രണ്ടാം ഇന്നിങ്‌സില്‍ മികച്ച ഫോമില്‍ ബാറ്റ് വീശവേ 44 റണ്‍സില്‍ മൊയിന്‍ അലിയുടെ പന്തില്‍ ബാറ്റ് വച്ച് ഓവര്‍ടന് ക്യാച്ച് നല്‍കി മടങ്ങിയിരുന്നു. വലിയ സ്‌കോറിലേക്ക് കുതിക്കുന്നതിനിടെ വന്നൊരു അശ്രദ്ധ കോഹ്‌ലിയില്‍ തീര്‍ത്ത നിരാശ ചെറുതല്ല. പുറത്തായതിന്റെ നിരാശ ക്യാപ്റ്റൻ പ്രകടിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 

പുറത്തായി പവലിയനിലേക്ക് മടങ്ങുന്ന കോഹ്‌ലി ഡ്രസിങ് റൂമിലേക്ക് കയറും മുന്‍പ് ചുമരില്‍ ശക്തിയായ ഇടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയത്. താരത്തിന്റെ ഇത്തരത്തിലുള്ള സമീപനങ്ങള്‍ പലപ്പോഴും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടാറുണ്ട്. ഈ സംഭവത്തിലും സ്ഥിതി വ്യത്യസ്തമല്ല. 

ഒന്നാം ടെസ്റ്റില്‍ 0, രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയില്ല. രണ്ടാം ടെസ്റ്റില്‍ 42, 20, മൂന്നാം ടെസ്റ്റില്‍ ഏഴ്, 55 എന്നിങ്ങനെയാണ് നായകന്റെ സ്‌കോറുകള്‍. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് കോഹ്‌ലി നേടിയത് 218 റണ്‍സ്. 

സമീപ കാലത്ത് കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് അപൂര്‍വമായി മാത്രമെ ഇത്ര കുറച്ച് റണ്‍സ് പിറന്നിട്ടുള്ളു. ഇതും വലിയ ചര്‍ച്ചയായ ഘട്ടത്തിലാണ് നാലാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും മികച്ച രീതിയില്‍ ബാറ്റ് വീശവേ കോഹ്‌ലി അപ്രതീക്ഷിതമായി പുറത്തായത്. അതിന്റെ മുഴുവന്‍ കലിപ്പും ക്യാപ്റ്റന്‍ ചുമരില്‍ ഇടിച്ച് തീര്‍ക്കുയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്?; സംവിധാനങ്ങള്‍ സമ്പൂര്‍ണ പരാജയം; പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

'17 ചാക്കുകളിലായി ബിജെപി ഓഫീസില്‍ 25 കോടി എത്തി; നേതാക്കളില്‍ പലരും സ്വന്തം പോക്കറ്റിലാക്കി'; വെളിപ്പെടുത്തല്‍

ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ ജോലി; റിസർച്ച് സയന്റിസ്റ്റ്, ജെ.ആർ.എഫ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

'മകന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയ്ക്ക് അശ്ലീല ചിത്രം അയച്ച കേസ് എന്തായി?'; കമന്റിന് മറുപടി നല്‍കി മാല പാര്‍വതി

ഒറ്റത്തവണ നിക്ഷേപം, പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം