ഷൊയ്ബ് ബഷീര്‍ ട്വിറ്റര്‍
Sports

ഇംഗ്ലണ്ടിനു തിരിച്ചടി; യുവ സ്പിന്നര്‍ ഷൊയ്ബ് ബഷീറിനു ഇന്ത്യന്‍ വിസ അനുവദിച്ചില്ല, നാട്ടിലേക്ക് മടങ്ങി

ഇന്ത്യയിലെത്തും മുന്‍പ് ഇംഗ്ലണ്ട് ടീം അബുദാബിയിലാണ് പരിശീലനം നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ ഇംഗ്ലണ്ടിനു തിരിച്ചടി. ടീമില്‍ ഉള്‍പ്പെടുത്തിയിരുന്ന യുവ സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍ നാട്ടിലേക്ക് മടങ്ങി. ഇന്ത്യയിലേക്കുള്ള വിസ അനുവദിച്ചു കിട്ടാത്തതിനെ തുടര്‍ന്നാണ് താരം മടങ്ങിയത്. വിസയ്ക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടു.

ഇന്ത്യയിലെത്തും മുന്‍പ് ഇംഗ്ലണ്ട് ടീം അബുദാബിയിലാണ് പരിശീലനം നടത്തിയത്. ഇവിടെ നിന്നു താരം നാട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

താരത്തിനു മടങ്ങേണ്ടി വന്നത് അങ്ങേയറ്റത്തെ നിരാശയാണെന്നു ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്‌സ്പ്രതികരിച്ചു. ഡിസംബര്‍ പകുതിയോടെ തന്നെ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരുന്നു. പുതുമുഖ താരമെന്ന നിലയില്‍ ബാഷിനു ഈ തരത്തിലുള്ള അനുഭവമുണ്ടാകുന്നത് അദ്ദേഹത്തെ സംബന്ധിച്ചു നിരാശപ്പെടുത്തുന്നതാണ്. ആ ഫീല്‍ തനിക്കു മനസിലാകുമെന്നും സ്റ്റോക്‌സ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT