വാഷിങ്ടന്‍ സുന്ദറിനെ അഭിനന്ദിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ എക്സ്
Sports

മാറ്റം മര്‍മ്മത്ത് കൊണ്ടു! വാഷിങ്ടന്‍ സുന്ദറിന്റെ 'സുന്ദര സ്പിന്നില്‍' കുരുങ്ങി കിവികള്‍

7 വിക്കറ്റുകള്‍ വീഴ്ത്തി ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിങുമായി വാഷിങ്ടന്‍ സുന്ദര്‍, ന്യൂസിലന്‍ഡ് 259 റണ്‍സില്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പുനെ: രണ്ടാം ടെസ്റ്റില്‍ നിര്‍ണായക മാറ്റമായി വാഷിങ്ടന്‍ സുന്ദറിനെ കളിപ്പിക്കാനുള്ള ഇന്ത്യന്‍ ടീമിന്റെ തന്ത്രം ഫലിച്ചു. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിങുമായി താരം കളം വാണപ്പോള്‍ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 259 റണ്‍സില്‍ അവസാനിച്ചു.

23.1 ഓവറില്‍ 4 മെയ്ഡന്‍ 59 റണ്‍സ് വഴങ്ങി വാഷിങ്ടന്‍ സുന്ദര്‍ 7 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ശേഷിച്ച 3 വിക്കറ്റുകള്‍ ആര്‍ അശ്വിനും നേടി. കിവികളുടെ 10 വിക്കറ്റുകളും സ്പിന്നര്‍മാര്‍ നേടി.

ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡിനായി ഡെവോണ്‍ കോണ്‍വെ (76), രചിന്‍ രവീന്ദ്ര (65) എന്നിവര്‍ പൊരുതി. വാലറ്റത്ത് മിച്ചല്‍ സാന്റ്‌നര്‍ നടത്തിയ കടന്നാക്രമണമാണ് സ്‌കോര്‍ 250 കടത്തിയത്. താരം രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 33 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ ടോം ലാതം (15), വില്‍ യങ്, ഡാരില്‍ മിച്ചല്‍ (18 വീതം), ടോം ബ്ലന്‍ഡല്‍ (3), ഗ്ലെന്‍ ഫിലിപ്‌സ് (9), ടിം സൗത്തി (5), അജാസ് പട്ടേല്‍ (4) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT