West Indies x
Sports

ലൈംഗികാതിക്രമം, ബലാത്സംഗം; വിന്‍ഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി 11 സ്ത്രീകള്‍

താരത്തിന്റെ പേര് പുറത്തുവന്നിട്ടില്ല, നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഗയാന: വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ക്രിക്കറ്റ് താരത്തിനെ ലൈംഗിക പീഡന ആരോപണവുമായി നിരവധി സ്ത്രീകള്‍ രംഗത്ത്. ഒരു കൗമാരക്കാരി ഉള്‍പ്പെടെ 11 സ്ത്രീകളാണ് ആരോപണവുമായി രംഗത്തെത്തിയത്. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമായുള്ള താരത്തിനെതിരെയാണ് ആരോപണമുയര്‍ന്നത്. താരം ആരാണെന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ലൈംഗികാതിക്രമം, ബലാത്സംഗമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് താരത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഗയാനയില്‍ നിന്നുള്ള ക്രിക്കറ്റ് താരത്തിനെതിരെയാണ് ആരോപണമെന്നും താരം നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്നുണ്ടെന്നും കരീബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസുകളുമായി ബന്ധപ്പെട്ട് നിലവില്‍ നിയമ നടപടികളൊന്നും എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഗുരുതര ആരോപണങ്ങള്‍ സംബന്ധിച്ചു വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് യാതൊരു വിവരവും കിട്ടിയിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. അതിനാല്‍ ഈ സമയത്ത് അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നു വിന്‍ഡീസ് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി.

An unnamed West Indies men's cricketer has been accused of several counts of sexual assault, sexual harrasment and rape, as per reports in West Indies-based media outlets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT