ജോണ്‍ കാംപെല്‍  
Sports

29 പന്തില്‍ ഫിഫ്റ്റി, 65ല്‍ സെഞ്ച്വറി; ഇന്ത്യക്കെതിരെ അതിവേഗ ശതകവുമായി ജോണ്‍ കാംപെല്‍; വിന്‍ഡീസ് കൂറ്റന്‍ സ്‌കോറിലേക്ക്

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ചരിത്രത്തിലെ അഞ്ചാമത്തെ അതിവേഗ സെഞ്ച്വറിയാണ് കാംപെല്‍ കുറിച്ചത്. ഇന്ത്യയ്ക്കെതിരെ ഒരു കരീബിയന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഗുവാഹാട്ടി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസ് മികച്ച സ്‌കോറിലേക്ക്. വിന്‍ഡീസ് താരം ജോണ്‍ കാംപെല്‍ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ ഷായ് ഹോപ്, അമിര്‍ ജാംഗൂ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.

65 പന്തിലാണ് ജോണ്‍ കാംപെല്‍ സെഞ്ച്വറി നേടിയത്. സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ ഗുര്‍നൂര്‍ ബ്രാര്‍ കാംപെല്ലിനെ വീഴ്ത്തി. ഒന്‍പത് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പടെ താരം 68 പന്തില്‍ നിന്ന് 101 റണ്‍സ് നേടി. 33 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍ അര്‍ധ സെഞ്ച്വറിയുമായി ഹോപും അമിറുമാണ് ക്രീസില്‍. കെസി കാര്‍ട്ടി ഇത്തവണയും ഫോമിലേക്ക് ഉയര്‍ന്നില്ല. പന്തുപന്തുകള്‍ നേരിട്ട താരം ഒന്‍പത് റണ്‍സ് മാത്രമാണ് നേടിയത്. പ്രസിദ്ധ് കൃഷ്ണയ്ക്കാണ് കാര്‍ട്ടിയുടെ വിക്കറ്റ്.

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ചരിത്രത്തിലെ അഞ്ചാമത്തെ അതിവേഗ സെഞ്ച്വറിയാണ് കാംപെല്‍ കുറിച്ചത്. ഇന്ത്യയ്ക്കെതിരെ ഒരു കരീബിയന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമാണ് ഇത്. പവര്‍പ്ലേയില്‍ പ്രസിദ്ധ് കൃഷ്ണയെയും ആക്വിബ് നബിയെയും മൈതാനത്തിന്റെ തലങ്ങും വിലങ്ങും സിക്‌സും ഫോറുകളും പറത്തിയാണ് സെഞ്ച്വറി തികച്ചത്. 29 പന്തില്‍ നിന്ന് തന്റെ അര്‍ധസെഞ്ച്വറി തികച്ചു.

ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പേസര്‍ ആഖ്വിബ് നബി അരങ്ങേറ്റം കുറിക്കും. തിരുവനന്തപുരത്ത് ആദ്യമത്സരത്തില്‍ ജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഈ മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാകും.

ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധീര്‍, രവീന്ദ്ര ജഡേജ, ആഖിബ് നബി, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ

വെസ്റ്റ് ഇന്‍ഡീസ്: ജോണ്‍ ക്യാംപ്ബെല്‍, കീസി കാര്‍ട്ടി, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ആമിര്‍ ജങ്കൂ, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചേസ്, കീമോ പോള്‍, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, ജെയ്ഡന്‍ സീല്‍സ്, വിറ്റെല്‍ ലോസ്

Who Is John Campbell? To Hitting 65-Ball 100 Against India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് രണ്ടു കുട്ടികൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചത് കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി; അവകാശം ആര്‍ക്കെല്ലാം?

നാഷണൽ ഹെൽത്ത് മിഷനിൽ വൻ അവസരം; നഴ്സ്, ലാബ് ടെക്നീഷ്യൻ ഉൾപ്പെടെ നിരവധി ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

'ആവേശത്തില്‍ ഞാനിട്ടത് നസ്രിയയുടെ ആഭരണങ്ങള്‍'; അവളാണ് എന്റെ രംഗണ്ണന്‍, ഞാന്‍ അവളുടെ അമ്പാനും: ഫഹദ് ഫാസില്‍

ബാലറ്റിലേക്ക് തിരികെ പോകണം; പ്രതിഷേധം ശക്തമാക്കി ഇന്ത്യാ മുന്നണി; ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച്