അക്ഷർ പട്ടേൽ എക്സ്
Sports

'ആ 3 പേരിൽ ഒരാള്‍!'- ഐപിഎല്ലിൽ ഡൽഹിയെ ആര് നയിക്കും?

സാധ്യത പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ പുതിയ സീസണ്‍ അടുത്ത മാസം തുടങ്ങാനിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആര് നയിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇത്തവണ ലേലത്തില്‍ ക്യാപ്റ്റനായിരുന്ന ഋഷഭ് പന്തിനെ ഡല്‍ഹിക്ക് നിലനിര്‍ത്താന്‍ സാധിക്കാതെ പോയിരുന്നു. റെക്കോര്‍ഡ് തുകയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പന്തിനെ പാളയത്തിലെത്തിച്ചു.

ഇതോടെ ഇത്തവണ ഡല്‍ഹി പുതിയ ക്യാപ്റ്റന്റെ കീഴിലായിരിക്കും ഇറങ്ങുക. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര മൂന്ന് നിര്‍ണായക താരങ്ങളുടെ പേരാണ് മുന്നോട്ടു വയ്ക്കുന്നത്.

മുന്‍ ലഖ്‌നൗ ക്യാപ്റ്റനായിരുന്ന കെഎല്‍ രാഹുല്‍, ഡല്‍ഹി ഇത്തവണ നിലനിര്‍ത്തിയ അക്ഷര്‍ പട്ടേല്‍, മുന്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനായ ഫാഫ് ഡുപ്ലെസി എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത എന്നാണ് ചോപ്ര പറയുന്നത്. തന്റെ യുട്യൂബ് ചാനലിലാണ് ചോപ്ര ഈ മൂന്ന് താരങ്ങളില്‍ ഒരാള്‍ ടീമിനെ നയിക്കുമെന്നു പ്രവചിക്കുന്നത്.

അക്ഷര്‍ സ്ഥിരത പുലര്‍ത്തുന്നതാണ് ഡല്‍ഹി, താരത്തെ നിലനിര്‍ത്താന്‍ കാരണമായത്. നിലവില്‍ ഇന്ത്യന്‍ ടി20 ടീം വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അക്ഷര്‍ പട്ടേലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

2024 സീസണില്‍ ഡല്‍ഹിക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ അക്ഷറിനു സാധിച്ചിരുന്നു. 11 വിക്കറ്റും 235 റണ്‍സും താരം നേടി. 12 ഇന്നിങ്‌സുകളാണ് സീസണില്‍ ടീമിനായി അക്ഷര്‍ കളിച്ചത്.

16.50 കോടി രൂപയ്ക്കാണ് അക്ഷറിനെ ഡല്‍ഹി നിലനിര്‍ത്തിയത്. രാഹുലിനെ 14 കോടി മുടക്കിയാണ് ഇത്തവണ ടീമിലെത്തിച്ചത്. ഡുപ്ലെസിയെ 2 കോടിയ്ക്കും ടീം സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

മൂന്നാര്‍ കാണാനെത്തിയ മുംബൈ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപന അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

SCROLL FOR NEXT