വില്‍ സ്മീഡ്/ഫോട്ടോ: ട്വിറ്റര്‍ 
Sports

ദി ഹണ്ട്രഡിലെ ആദ്യ സെഞ്ചുറി, തകര്‍ത്തടിച്ച് വില്‍ സ്മീഡ്; 20കാരനെ ഉന്നമിട്ട് മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി

സതേണ്‍ ബ്രേവിന് എതിരായ മത്സരത്തിലാണ് 20കാരന്‍ സ്‌കോര്‍ മൂന്നക്കം കടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ദി ഹണ്ട്രഡിലെ ആദ്യ സെഞ്ചുറി തന്റെ പേരില്‍ ചേര്‍ത്ത് ഇംഗ്ലീഷ് യുവ താരം വില്‍ സ്മീഡ്. ബിര്‍മിങ്ഹാം ഫൊണിക്‌സിന്റെ താരമാണ് വില്‍. സതേണ്‍ ബ്രേവിന് എതിരായ മത്സരത്തിലാണ് 20കാരന്‍ സ്‌കോര്‍ മൂന്നക്കം കടത്തിയത്. 

49 പന്തുകള്‍ മാത്രമാണ് സെഞ്ചുറിയിലേക്ക് എത്താന്‍ വില്ലിന് വേണ്ടിവന്നത്. 25 പന്തില്‍ നിന്ന് വില്‍ അര്‍ധ ശതകത്തിലേക്ക് എത്തി. ആറ് സിക്‌സും എട്ട് ഫോറുമാണ് സെഞ്ചുറിയിലേക്ക് എത്തിയ വില്ലിന്റെ ബാറ്റില്‍ നിന്ന് പറന്നത്. 

വില്ലിന്റെ സെഞ്ചുറി ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബിര്‍മിങ്ഹാം ഫൊണിക്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 176 റണ്‍സ്. ചെയ്‌സ് ചെയ്തിറങ്ങിയ സതേണ്‍ ബ്രേവ് 123 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് പിഴുത ഹെന്‍ റി ബ്രൂക്‌സ് ആണ് സതേണ്‍ ബ്രേവിനെ തകര്‍ത്തത്. 

സെഞ്ചുറി നേട്ടത്തിന് പിന്നാലെ ഇംഗ്ലണ്ട് ടീമിലേക്ക് വില്ലിനെ പരിഗണിക്കണം എന്ന വാക്കുകളുമായി മുന്‍ ക്യാപ്റ്റന്‍ മോര്‍ഗനും എത്തി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമാണ് വില്‍ സ്മീഡ്. യുഎഇ ട്വന്റി20 ലീഗിലെ മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി വില്‍ സ്മീഡിലെ സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 49 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് സ്മീഡ് സ്‌കോര്‍ ചെയ്തത് 1400 റണ്‍സ്. ബാറ്റിങ് ശരാശരി 31.81. 146 ആണ് സ്‌ട്രൈക്ക്‌റേറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

SCROLL FOR NEXT