ശ്രീലങ്കന്‍ ടീം എക്സ്
Sports

അനായാസം ലങ്കന്‍ വനിതകള്‍; ബംഗ്ലാദേശിനെ തകര്‍ത്ത് വിജയത്തുടക്കം

ഏഷ്യാ കപ്പ് വനിതാ ടി20യില്‍ ശ്രീലങ്കയ്ക്ക് 7 വിക്കറ്റ് ജയം

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: വനിതാ ഏഷ്യാ കപ്പ് ടി20 പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ 7 വിക്കറ്റിനു തകര്‍ത്താണ് ലങ്കന്‍ വനിതകള്‍ ജയം പിടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തു. ലങ്ക 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്.

ലങ്കക്കായി ഓപ്പണര്‍ വിഷ്മി ഗുണരത്‌നെ അര്‍ധ സെഞ്ച്വറി നേടി. താരം 7 ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സെടുത്തു. മൂന്നാം സ്ഥാനത്തിറങ്ങിയ ഹര്‍ഷിത സമരവിക്രമ 33 റണ്‍സ് കണ്ടെത്തി. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവാണ് പുറത്തായ മറ്റൊരു താരം. 12 റണ്‍സാണ് ചമരി എടുത്തത്.

ജയം തൊടുമ്പോള്‍ 12 റണ്‍സുമായി കവിഷ ദില്‍ഹരിയും 1 റണ്ണുമായി ഹസിനി പെരേരയുമാണ് ക്രീസിലുണ്ടായിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലങ്കയ്ക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും നഹിത അക്തര്‍ നേടി. താരം 4 ഓവറില്‍ 12 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 48 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ നിഗര്‍ സുല്‍താനയുടെ ചെറുത്തു നില്‍പ്പാണ് ബംഗ്ലാദേശ് സ്‌കോറിനു മാന്യത നല്‍കിയത്.

വാലറ്റത്ത് 14 പന്തില്‍ 25 റണ്‍സെടുത്ത ഷൊര്‍ണ അക്തറാണ് തിളങ്ങിയ മറ്റൊരു താരം. താരം 5 ഫോറുകള്‍ പറത്തി. റബെയ ഖാനാണ് (10) രണ്ടക്കം കടന്ന മറ്റൊരാള്‍.

ഉദേശിക പ്രബോധിനി, ഇനോഷി പ്രിയദര്‍ശനി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. സുഗന്ധിക കുമാരി, കവിഷ ദില്‍ഹരി, ചമരി അട്ടപ്പട്ടു എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT