ഇംഗ്ലണ്ട് വനിതാ ടീം എക്സ്
Sports

ബൗളിങ് മികവ്, സ്‌കോട്‌ലന്‍ഡിനെ 109ല്‍ ഒതുക്കി ഇംഗ്ലണ്ട്

വനിതാ ടി20 ലോകകപ്പ് സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടത് 110 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ അയല്‍ക്കാരായ സ്‌കോട്‌ലന്‍ഡിനെതിരെ ഇംഗ്ലണ്ടിനു 110 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് കണ്ടെത്തിയത്. ജയിച്ചാല്‍ ഇംഗ്ലണ്ടിനു സെമി ഉറപ്പിക്കാം.

33 റണ്‍സെടുത്ത ക്യാപ്റ്റന്‍ സാറ ബ്രെയ്‌സാണ് സ്‌കോട്ടിഷ് നിരയില്‍ തിളങ്ങിയത്. ഓപ്പണര്‍ സാറ ബ്രെയ്‌സ് 27 റണ്‍സും കണ്ടെത്തി.

സസ്‌കിയ ഹോര്‍ലി (13), അയ്ല്‍സ ലിസ്റ്റര്‍ (11), മെഗാന്‍ മക്ക് കോള്‍ (പുറത്താകാതെ 10 റണ്‍സ്) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മറ്റാരും തിളങ്ങിയില്ല.

ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റോണ്‍ ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. നാറ്റ് സീവര്‍, ലോറന്‍ ബെല്‍, ചാര്‍ലി ഡീന്‍, ഡനിയേല ഗിബ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍