ക്വിന്റന്‍ ഡി കോക്ക്/ പിടിഐ 
Sports

കന്നി ലോകകപ്പ് സെഞ്ച്വറി, 18ാം ശതകം; കാലിസിനെ മറികടന്ന് ക്വിന്റന്‍ ഡി കോക്ക്

84 പന്തില്‍ 100 റണ്‍സാണ് ഡി കോക്ക് അടിച്ചെടുത്തത്. 12 ഫോറും മൂന്ന് സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. താരത്തിന്റെ കന്നി ലോകകപ്പ് സെഞ്ച്വറിയാണിത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരെ ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ സെഞ്ച്വറിയിച്ച ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിനു ശ്രദ്ധേയ നേട്ടം. സെഞ്ച്വറി നേട്ടത്തില്‍ ഡി കോക്ക് ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസിനെ മറികടന്നു. 

ദക്ഷിണാഫ്രിക്കക്കായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഡി കോക്ക് നാലാം സ്ഥാനത്തേക്ക് കയറി. 18ാം സെഞ്ച്വറിയാണ് താരം ഡല്‍ഹിയില്‍ കുറിച്ചത്. പിന്നാലെയാണ് കാലിസിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 

84 പന്തില്‍ 100 റണ്‍സാണ് ഡി കോക്ക് അടിച്ചെടുത്തത്. 12 ഫോറും മൂന്ന് സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. താരത്തിന്റെ കന്നി ലോകകപ്പ് സെഞ്ച്വറിയാണിത്. ശ്രീലങ്കക്കെതിരായും ഇന്ത്യന്‍ മണ്ണിലേയും താരത്തിന്റെ അഞ്ചാം സെഞ്ച്വറിയും. 

സെഞ്ച്വറി നേട്ടത്തിനൊപ്പം മറ്റൊരു റെക്കോര്‍ഡിലും ഡി കോക്ക് പേരെഴുതി ചേര്‍ത്തു. സെഞ്ച്വറി നേടിയ വാന്‍ ഡെര്‍ ഡുസനൊപ്പം താരം 204 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ലോകകപ്പില്‍ നാലാമത്തെ ഏറ്റവും മികച്ച ദക്ഷിണാഫ്രിക്കയുടെ കൂട്ടുകെട്ടാണിത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT