അഫ്​ഗാനെതിരായ മത്സരത്തിനിടെ രോ​​​​ഹിതും കോഹ്‍ലിയും/ പിടിഐ 
Sports

അഫ്ഗാനെതിരെ വമ്പന്‍ ജയം; പക്ഷേ പോയിന്റ് പട്ടികയില്‍ ഇന്ത്യ അല്ല ഒന്നാമത്, കാരണം

അഫ്ഗാനിസ്ഥാനെതിരെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. എന്നാല്‍ പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ന്യൂസിലന്‍ഡാണ് ഒന്നാമത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോകകപ്പ് പോരാട്ടങ്ങള്‍ പുരോഗമിക്കവേ ഇന്ത്യ രണ്ട് തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കി നില്‍ക്കുന്നു. ഇന്ത്യയെ കൂടാതെ ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍ ടീമുകളും രണ്ട് വിജയങ്ങള്‍ സ്വന്തമാക്കി. 

അതേസമയം പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. നിലവില്‍ ന്യൂസിലന്‍ഡാണ് ഒന്നാമത്. പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തും  നില്‍ക്കുന്നു. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്ത്. 

അഫ്ഗാനിസ്ഥാനെതിരെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. എന്നാല്‍ പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ന്യൂസിലന്‍ഡാണ് ഒന്നാമത്. നെറ്റ് റണ്‍റേറ്റില്‍ നേരിയ മുന്‍തൂക്കമാണ് കിവികളെ തുണച്ചത്. നിലവില്‍ +1.958ആണ് കിവികളുടെ നെറ്റ് റണ്‍റേറ്റ്. ഇന്ത്യക്ക് +1.500 ആണ് നെറ്റ് റേറ്റ്. പാകിസ്ഥാന്‍ +0.927 ആണ്. 

ആദ്യ നാല് സ്ഥാനക്കാര്‍ നേരിട്ട് സെമിയിലേക്ക് മുന്നേറും. അതില്‍ രണ്ട് ടീമുകള്‍ കിരീട പോരില്‍ എറ്റുമുട്ടും. ആദ്യ നാല് സ്ഥാനക്കാര്‍ നേരിട്ട് സെമിയിലേക്ക് എത്തും എന്നതിനാല്‍ നെറ്റ് റണ്‍ റേറ്റ് അവസാന ഘട്ടത്തില്‍ നിര്‍ണായകമാകും.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശൻ മന്ത്രിസഭയായി; കോൺഗ്രസിൽ നിന്ന് 11 മന്ത്രിമാർ, രണ്ട് വനിതകൾ; തിരുവഞ്ചൂർ സ്പീക്കർ, ഷാനിമോൾ ഡെപ്യൂട്ടി സ്പീക്കർ

മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പാറയ്ക്കല്‍ അബ്ദുള്ള രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിയാകും

'സന്തോഷം അലയടിച്ച നിമിഷം'; വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം, കൽപ്പറ്റ ടൗൺഷിപ്പിൽ ആദ്യ കുടുംബം താമസമാരംഭിച്ചു

കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം; വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വവും

സതീശൻ മന്ത്രിസഭയായി, മുരളീധരന് അതൃപ്തി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT