ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലിക്കൊപ്പം / ട്വിറ്റര്‍ ചിത്രം 
Sports

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഇന്ത്യൻ സംഘത്തെ ഇന്ന് പ്രഖ്യാപിച്ചേക്കും, ഹർദിക്കിന് സാധ്യതയില്ല

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി  വലിയ സംഘത്തെയാവും പ്രഖ്യാപിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും എന്ന് സൂചന. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി  വലിയ സംഘത്തെയാവും പ്രഖ്യാപിക്കുക. 

ഐപിഎൽ അവസാനിച്ചതിന് ശേഷം മെയ് 30ടെ ഇന്ത്യൻ കളിക്കാർ ഇം​ഗ്ലണ്ടിലേക്ക് പറക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന് മാറ്റം വന്നേക്കും. കളിക്കാരെല്ലാം ബബിളിന് പുറത്താണ് ഇപ്പോൾ. ഇം​ഗ്ല‌ണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ട സംഘത്തെ തന്നെ ‌ഇം​ഗ്ലണ്ടിലേക്ക് പറക്കാനായി തെരഞ്ഞെടുക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ താത്പര്യം എന്നാണ് റിപ്പോർട്ട്. 

ഹർദിക് പാണ്ഡ്യ, പൃഥ്വി ഷാ എന്നിവരുടെ സെലക്ഷനാണ് ചർച്ചകൾക്ക് വിധേയമാവുന്നത്. ഐപിഎല്ലിലും ഡൊമസ്റ്റിക് ക്രിക്കറ്റിലും പുറത്തെടുത്ത മികവ് വെച്ച് പൃഥ്വി ഷാ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തിയേക്കും. എന്നാൽ ഹർദിക് പാണ്ഡ്യക്ക് ബാറ്റുകൊണ്ട് തിളങ്ങാൻ സാധിക്കുന്നില്ല എന്നതിനൊപ്പം ടി20യിൽ പോലും ബൗളിങ് സാധ്യമാവുന്നില്ല എന്ന തിരിച്ചടിയുമുണ്ട്. 

ഈ സാഹചര്യത്തിൽ പൃഥ്വി ഷായെ ടീമിൽ ഉൾപ്പെടുത്താനും ഹർദിക്കിനെ ഒഴിവാക്കാനുമാണ് സാധ്യത. രോഹിത് ശർമ, ശുഭ്മാൻ ​ഗിൽ, കെ എൽ രാഹുൽ എന്നിവരുടെ പേരിനൊപ്പം ഓപ്പണിങ്ങിലേക്ക് പൃഥ്വിയേയും പരി​ഗണിച്ചേക്കും. നവ്ദീപ് സെയ്നിക്ക് പകരം പ്രസിദ്ധ് കൃഷ്ണ ടീമിലേക്ക് എത്താനുള്ള സാധ്യതയുമുണ്ട്. പരിക്കിനെ തുടർന്ന് ഇം​ഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായ രവീന്ദ്ര ജഡേജയ്ക്കും ഹനുമാ വിഹാരിക്കും ടീമിലേക്ക് മടങ്ങിയെത്താനാവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്