സാന്‍റ്നറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുന്ന കോഹ്ലി പിടിഐ
Sports

'കരിയറിലെ ഏറ്റവും മോശം ഷോട്ട് കളിക്കാന്‍ നോക്കി ഔട്ടായി...'- കോഹ്‌ലിയുടെ പുറത്താകലില്‍ മുന്‍ താരം

ലോ ഫുള്‍ ടോസ് പന്തില്‍ കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് ദയനീയമായിരുന്നു. 156നു ഇന്ത്യ ഓള്‍ ഔട്ടായപ്പോള്‍ രോഹിത് ശര്‍മ റണ്ണൊന്നുമില്ലാതെയും വിരാട് കോഹ്‌ലി 1 റണ്ണിലും മടങ്ങി. കോഹ്‌ലിയുടെ പുറത്താകലിനെ കുറിച്ച് ഇപ്പോള്‍ സഞ്ജയ് മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധയമായി.

കോഹ്‌ലി അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മോശം ഷോട്ട് കളിക്കാന്‍ നോക്കിയാണ് പുറത്തായതെന്നു മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടുന്നു. സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറുടെ ലോ ഫുള്‍ ടോസ് പന്തില്‍ കോഹ്‌ലി ക്ലീന്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു.

'മികച്ച കളി പുറത്തെടുക്കണമെന്ന ആഗ്രഹത്തോടെയാണ് പ്രിയപ്പെട്ട വിരാട് ഇത്തവണയും ക്രീസിലെത്തിയത്. പക്ഷേ, കരിയറിലെ ഏറ്റവും മോശം ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് താന്‍ പുറത്തായതെന്നു അദ്ദേഹം ഇപ്പോള്‍ സ്വയം തിരിച്ചറിയുന്നുണ്ടാകും'- മഞ്ജരേക്കര്‍ കുറിച്ചു.

ഈ വര്‍ഷം ടെസ്റ്റില്‍ അത്ര മികവ് പുലര്‍ത്താന്‍ കോഹ്‌ലിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ 5 ടെസ്റ്റുകളില്‍ നിന്നായി 9 ഇന്നിങ്‌സുകള്‍ കളിച്ച് താരം നേടിയത് 228 റണ്‍സ് മാത്രം. 28.50 ആണ് ആവറേജ്. ഒരേയൊരു അര്‍ധ സെഞ്ച്വറി മാത്രമാണ് താരത്തിനു അടിക്കാന്‍ സാധിച്ചത്.

നടപ്പ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ എട്ട് ടെസ്റ്റുകള്‍ കളിച്ച കോഹ്‌ലി 13 ഇന്നിങ്‌സുകളില്‍ നിന്നു ആകെ നേടിയത് 539 റണ്‍സ്. ഒരു സെഞ്ച്വറിയും 3 അര്‍ധ സെഞ്ച്വറികളും മാത്രമാണ് താരത്തിനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT