India WTC Final Scenario x
Sports

'സമനില' തെറ്റിച്ചു 'ഫൈനല്‍'... ഇന്ത്യ ഇനി 6 ടെസ്റ്റും ജയിക്കണം!

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സമനില വഴങ്ങിയതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്ന സ്വപ്‌നം കൂടുതല്‍ അകന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തും ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്. ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്ത്.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ ഇന്ത്യക്ക് 4 പോയിന്റുകളാണ് കിട്ടിയത്. എന്നാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. ആദ്യ ടെസ്റ്റിനു മുന്‍പ് ഇന്ത്യയുടെ പോയിന്റ് ശതമാനം 51.52 ആയിരുന്നു. നിലവില്‍ അത് 50.00 ആയി.

സൈക്കിളില്‍ ഇന്ത്യയ്ക്ക് ഇനി ശേഷിക്കുന്നത് 6 കളികളാണ്. ക്രൈസ്റ്റ് ചര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റും ഇന്ത്യന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ 5 ടെസ്റ്റുകളും. ഈ ആറ് മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യയ്ക്ക് പോയിന്റ് ശതമാനം 66.67 വരെ ഉയര്‍ത്താന്‍ സാധിക്കും. ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവരാണ് ഫൈനലില്‍ ഏറ്റുമുട്ടുക. ഈ രണ്ട് സ്ഥാനങ്ങളില്ലെത്താന്‍ ഈ പോയിന്റ് ശതമാനമെങ്കിലും ചുരുങ്ങിയത് വേണം. തുടരെ ആറ് ടെസ്റ്റുകള്‍ വിജയിച്ച് ഈ ലക്ഷ്യത്തിലെത്തുക ഇന്ത്യയ്ക്ക് ഏറെക്കുറെ അസാധ്യമാണ്.

ഇന്ത്യയോടു സമനില പിടിച്ച് രക്ഷപ്പെട്ട ന്യൂസിലന്‍ഡിനാണ് ഈ ഫലം കൂടുതല്‍ അടിയായി മാറിയത്. അവര്‍ രണ്ടാം സ്ഥാനത്തായിരുന്നു ഒന്നാം ടെസ്റ്റിനു ഇറങ്ങുമ്പോള്‍. സമനില പാലിച്ചതോടെ അവര്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. മൂന്നാമതുണ്ടായിരുന്ന ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് കയറി.

ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ നിലവിലെ പോയിന്റ് ശതമാനം 75.00 ആണ്. രണ്ടാമതുള്ള ഓസ്‌ട്രേലിയക്ക് 69.23. മൂന്നാമതുള്ള ന്യൂസിലന്‍ഡിന് 66.67 പോയിന്റ് ശതമാനവും നാലാമതുള്ള ഇന്ത്യക്ക് 50.00 പോയിന്റ് ശതമാനവും.

India's chances of reaching the 2027 World Test Championship (WTC) final have taken a major hit after their opening Test against New Zealand ended in a draw at the Basin Reserve in Wellington

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; മറ്റുള്ളവരെ വെറുതെ വിട്ടു

ചെറുപുഴയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് കരുത്തേകാൻ എട്ട് കോടി രൂപയുടെ ടൂറിസം പദ്ധതി; തേജസ്വിനി പുഴയോരത്തെ ഭൂമി സർവ്വേ പൂർത്തിയായി

'സത്യസായിബാബ വിളിച്ചതു കൊണ്ടാണ് പുട്ടപര്‍ത്തിയില്‍ എത്താന്‍ കഴിഞ്ഞത്'; ഭക്തിയെന്നത് പാവങ്ങളുടെ കണ്ണീരൊപ്പലെന്ന് മുഖ്യമന്ത്രി

യു കെയിൽ സൗജന്യമായി മാസ്റ്റേഴ്സ് പഠിക്കാം; വിമാനടിക്കറ്റും സ്റ്റൈപ്പൻഡും ലഭിക്കും, ഡിസംബർ 8 വരെ അപേക്ഷിക്കാം

'ജിടിഎ 6 ഫെമിനിസ്റ്റ് പ്രൊപ്പഗാണ്ട'; വിമര്‍ശനങ്ങള്‍ ഇരട്ടത്താപ്പ്, ഇനിയും സഹിക്കില്ലെന്ന് പാര്‍വതി